അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തോൽവിയുണ്ടാകുമെന്ന് രാഷ്ട്രീയ ദലിത് അധികാർ മഞ്ച് നേതാവ് ജിഗ്നേഷ് മേവാനി. ബി.ജെ.പി ഭൂരിപക്ഷം നേടുമെന്ന് എക്സിറ്റ്പോൾ പ്രവചനങ്ങൾ ശുദ്ധ അസംബന്ധമാണ്. ഗുജറാത്തിൽ ഇത്തവണ ബി.ജെ.പിക്ക് സർക്കാറുണ്ടാക്കാൻ കഴിയില്ലെന്നും മേവാനി പറഞ്ഞു. വഡ്ഗാമിൽ റീപോളിങ് നടക്കുന്ന ബൂത്ത് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഡ്ഗാമിലെ രണ്ടു ബൂത്തുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ മഷികൊണ്ടുള്ള അടയാളം കണ്ടത് ബി.ജെ.പി പരാതിപ്പെടുകയും വോെട്ടടുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു. ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ജിഗ്നേഷ് മേവാനിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തിനടുത്താണ് മഷികൊണ്ടുള്ള അടയാളം കണ്ടത്.
രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആറുബൂത്തുകളിലാണ് ഇന്ന് റീപോളിങ് നടക്കുന്നത്. തിങ്കളാഴ്ചയാണ് വോെട്ടണ്ണൽ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.