ന്യൂഡൽഹി: ഗുജറാത്തിൽ 10, 12 ക്ലാസുകളിലെ പൊതുപരീക്ഷ എഴുതുന്ന മുസ്ലിം വിദ്യാർഥികളുടെ കണക്കെടുക്കുന്നു. ഒാൺലൈനിൽ അപേക്ഷ സമർപ്പിക്കുേമ്പാഴാണ് മുസ്ലിം വിദ്യാർഥികൾ മാത്രം മതം രേഖപ്പെടുത്തണമെന്നത് നിർബന്ധമാക്കിയിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ടോ എന്ന േചാദ്യത്തിന് മറുപടി നൽകിയാൽ അപേക്ഷയിൽ മുസ്ലിമാണോ അല്ലയോ എന്നതിനുകൂടി മുഴുവൻ വിദ്യാർഥികളും മറുപടി നൽകണം. ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന വിദ്യാർഥികളും ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണെങ്കിലും ഇവരൊന്നും മതം വെളിപ്പെടുത്തേണ്ടതില്ല.
ഒരോ വർഷവും 18 ലക്ഷത്തോളം വിദ്യാർഥികൾ എഴുതുന്ന പരീക്ഷകളുടെ അപേക്ഷയിലാണ് വിവാദ കണക്കെടുപ്പ്.മുസ്ലിം വിദ്യാർഥികളുടെ കണക്ക് പ്രത്യേകം തയാറാക്കാനുള്ള നീക്കം ആസൂത്രിതമാണെന്നാണ് ആക്ഷേപം. എന്നാൽ, 2013 മുതൽ അപേക്ഷയുടെ രീതി ഇതുതന്നെയാണെന്ന് വിദ്യാഭ്യാസ ബോർഡ് ചെയർമാൻ എ.ജെ. ഷാ മാധ്യമങ്ങളോട് പറഞ്ഞു. രക്ഷിതാക്കളും ജനപ്രതിനിധികളും വിവേചനപരമായ കണക്കെടുപ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ നടപടി ഭരണഘടന വിരുദ്ധമാണെന്ന് ഗുജറാത്ത് എം.എൽ.എയും ദലിത് ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മേവാനി പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള വിവേചനം അംഗീകരിക്കാനാവില്ലെന്ന് പട്ടീദാർ സമര നേതാവ് ഹാർദിക് പേട്ടലും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.