ഗാന്ധിനഗർ: ഗുജറാത്തിൽ ജൂതർക്ക് ന്യൂനപക്ഷ പദവി നൽകാൻ തീരുമാനം. ഇപ്പോൾ ഇസ്രായേലിലുള്ള ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനിയാണ് ജൂതർക്ക് ന്യൂനപക്ഷ പദവി നൽകുമെന്ന് അറിയിച്ചത്. വൈകാതെ തന്നെ ഇതിനുള്ള ഉത്തരവ് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഗുജറാത്തിൽ തിരിച്ചെത്തിയാൽ ഉടൻ ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
170 ജൂതൻമാരാണ് ഇപ്പോൾ ഗുജറാത്തിലുള്ളത്. ഇതിൽ 140 പേർ അഹമ്മദാബാദിലും മറ്റുള്ളവർ സംസ്ഥാനത്തിെൻറ മറ്റ് പ്രദേശങ്ങളിലുമായാണ് തമാസിക്കുന്നത്. 2011ലെ സെൻസസിൽ ഗുജറാത്തിലെ ജൂതരുടെ എണ്ണം പ്രത്യേകമായി രേഖപ്പെടുത്തിയിരുന്നില്ല. മറ്റുള്ളവരുടെ കൂട്ടത്തിലാണ് ഗുജറാത്തിലെ ജൂതരെയും ഉൾപ്പെടുത്തിയിരുന്നത്.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ സന്തോഷമുണ്ട്. കുറേക്കാലമായി ഇതിനായി കാത്തിരിക്കുകയായിരുന്നു. ന്യൂനപക്ഷ പദവി ലഭിക്കുന്നതിലുടെ തങ്ങളുടെ വിശ്വാസങ്ങളും ശവകുടീരങ്ങളും കൂടുതൽ നന്നായി സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഗുജറാത്തിലെ ജൂതർ വ്യക്തമാക്കി. ആനന്ദിബെൻ പേട്ടൽ ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരിക്കുേമ്പാൾ തന്നെ ജൂതർക്ക് ന്യൂനപക്ഷ പദവി നൽകാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.