ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോെട്ടണ്ണൽ പുരോഗമിക്കുന്നു. ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുേമ്പാൾ ഗുജറാത്തിൽ കോൺഗ്രസാണ് മുന്നേറുന്നത്. ഹിമാചലിൽ ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്കും അഭിമാന പ്രശ്നമായി മാറിയ ഗുജറാത്തിലെ ഫലത്തിലേക്കാണ് എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്.
ഇൗ മാസം ഒമ്പതിനും 14നും രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു ഗുജറാത്തിലെ വോെട്ടടുപ്പ്. 68.41 ശതമാനം പേരാണ് വോട്ടു ചെയ്തത്. ശക്തമായ പ്രചാരണം നടന്നിട്ടും കഴിഞ്ഞതവണത്തെ അപേക്ഷിച്ച് 2.91 ശതമാനം കുറവാണ് പോളിങ്. ആകെ 4.35 കോടി വോട്ടർമാരിൽ 2.97 കോടി പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിൻ പേട്ടൽ, കോൺഗ്രസ് നേതാക്കളായ അർജുൻ മൊദ്വാദിയ, ശക്തി സിങ് കോഹിൽ, ദലിത് നേതാവ് ജിഗ്നേഷ് മേവാനി, ഒ.ബി.സി നേതാവ് അൽപേഷ് ഠാകുർ എന്നിവരാണ് ഗുജറാത്തിൽ മത്സരരംഗത്തുള്ള പ്രമുഖർ. ഗുജറാത്തിലെ 33 ജില്ലകളിലായി ഒരുക്കിയ 37 കേന്ദ്രങ്ങളിലാണ് വോെട്ടണ്ണൽ നടക്കുക.
1995ൽ ഗുജറാത്തിൽ ഭരണം പിടിച്ച ശേഷം ബി.ജെ.പി നേരിട്ട ഏറ്റവും കടുത്ത മത്സരമായിരുന്നു ഇത്തവണ. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയ ഹിമാചൽ പ്രദേശിൽ 68 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 75.28 ശതമാനത്തിെൻറ റെേക്കാഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസമായിരുന്നു തെരഞ്ഞെടുപ്പ്. 42 കേന്ദ്രങ്ങളിലായാണ് ഇവിടെ വോെട്ടണ്ണൽ. ഒാരോ തെരഞ്ഞെടുപ്പിലും സർക്കാറുകൾ മാറിവരുന്നതാണ് ഹിമാചലിലെ പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.