വിജയ്​ രൂപാനിയുടെ വീടിന്​ മുന്നിൽ ​പ്രതിഷേധം; ​കോൺഗ്രസ്​ സ്ഥാനാർഥി അറസ്​റ്റിൽ

അഹമ്മദാബാദ്​: ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാനിയുടെ വീടിന്​ മുന്നിൽ പ്രതിഷേധം നടത്തിയ സംഭവത്തിൽ​ കോൺഗ്രസ്​ സ്ഥാനാർഥി ഉൾപ്പടെ മൂന്ന്​  പേരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. കോൺഗ്രസ്​ സ്ഥാനാർഥി ഇന്ദ്രാനി രാജ്യഗുരുവിനെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നാണ്​ പ്രതിഷേധവുമായി കോൺഗ്രസ്​ നേതാക്കൾ രംഗത്തെത്തിയത്​. 

രാജ്​കോട്ട്​ വെസ്​റ്റ്​ കോൺഗ്രസ്​ സ്ഥാനാർഥി രാജ്യഗുരു, ഇൗസ്​റ്റ്​ സ്ഥാനാർഥി മിതുൽ ​േഡാങ്കയും മറ്റൊരു പാർട്ടി പ്രവർത്തകനുമാണ്​ പിടിയിലായത്​. പോസ്​റ്റർ കീറിയത്​ സംബന്ധിച്ച തർക്കമാണ്​ കോൺഗ്രസ്​ ^ബി.ജെ.പി സംഘർഷത്തിലേക്ക ്​ നയിച്ചത്​. സംഘർഷത്തിൽ കോൺഗ്രസ്​ സ്ഥാനാർഥി രാജ്യഗുരുവി​​െൻറ സഹോദരനും പരിക്കേറ്റിരുന്നു. പരിക്കേറ്റ കോൺഗ്രസ്​ പ്രവർത്തകരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഡിസംബർ ഒമ്പതിന്​ നടക്കുന്ന തെരഞ്ഞെടുപ്പിൽ രാജ്​കോട്ട്​ വെസ്​റ്റ്​ മണ്ഡലത്തിൽ നിന്ന്​ ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രുപാനി​ക്കെതിരെയാണ്​ രാജ്യഗുരു മൽസരിക്കുന്നത്​.

Tags:    
News Summary - Gujarat police detain three Congress workers over ruckus outside Vijay Rupani's house-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.