ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അഹ്മദ് പട്ടേലിന്‍റെ വിജയത്തിനെതിരെ ബി.ജെ.പി കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ദിവസങ്ങൾ നീണ്ട നാടകീയ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിലായിരുന്നു അഹ്മദ് പട്ടേലിന്‍റെ ജയം. കൂറുമാറി ബി.ജെ.പിക്ക് വോട്ടുചെയ്ത രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെ വോട്ട് തെരഞ്ഞെടുപ്പുകമീഷൻ റദ്ദാക്കിയതോടെയാണ് പേട്ടലിെൻറ ജയത്തിന് കളമൊരുങ്ങിയത്. വോട്ട് റദ്ദാക്കിയ തെരഞ്ഞെടുപ്പുകമീഷന്‍റെ തീരുമാനത്തിനെതിരെയാണ് ബി.ജെ.പി കോടതിയെ സമീപിക്കുന്നത്.
പാർട്ടി ഇനി നിയമയുദ്ധത്തിനൊരുങ്ങുകയാണെന്ന് ഗുജറാത്തിലെ ബി.ജെ.പി വക്താവ് അറിയിച്ചു. കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ വോട്ടുകള്‍ അസാധുവാക്കിയ തിരഞ്ഞെടുപ്പു കമ്മീഷന്‍റെ നടപടി ബിജെപി അംഗീകരിക്കുന്നില്ല. ഇതിനെതിരെ സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കാനാണ് ബി.ജെ.പി തീരുമാനം. കോൺഗ്രസിലെ രാഘവ്ജി പട്ടേൽ, ഭോലാബായ് ഗോഹിൽ എന്നിവരുടെ വോട്ടുകളാണ് തെരഞ്ഞെടുപ്പു കമ്മീഷൻ റദ്ദാക്കിയത്. ഇതുമൂലം അഹ്മദ് പട്ടേലിന് ജയിക്കാനാവശ്യമായ വോട്ടുകളുടെ എണ്ണം 45ൽ നിന്ന് 44 ആയി ചുരുങ്ങുകയായിരുന്നു. അങ്ങനെയാണ് കോൺഗ്രസ് സ്ഥാനാർഥി ക്ക് വിജയിക്കാൻ കളമൊരുങ്ങിയത്. അഹ്മദ് പട്ടേലിന് കിട്ടേണ്ട വോട്ടുകളുടെ എണ്ണം കുറക്കാനും അതുവഴി തങ്ങളുടെ സ്ഥാനാർഥിയായ ബൽവന്ത്സിങ് രാജ്പുട്ടിനെ വിജയിപ്പിക്കാനുമുള്ള ബി.ജെ.പിയുടെ തന്ത്രം പാളുകയായിരുന്നു.
ചൊവ്വാഴ്ച വോട്ടെടുപ്പിനിടെ ശങ്കർസിങ് വഗേല ഗ്രൂപ്പിലെ രാഘവ്ജി പേട്ടൽ, ഭോല ഗോഹിൽ എന്നിവർ വോട്ടുചെയ്ത ബാലറ്റ് പാർട്ടി ഏജൻറിനെയും ബി.ജെ.പി ഏജൻറിനെയും കാണിച്ചു. ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷായെയും വിമതർ ബാലറ്റ് ഉയർത്തി കാണിച്ചു. വോട്ടു ചെയ്ത ബാലറ്റ് പരസ്യമായി കാണിച്ചത് ചട്ടലംഘനമാണ് എന്നാരോപിച്ചാണ് കോൺഗ്രസ് കമീഷനെ സമീപിച്ചത്. അർധരാത്രി വരെ നീണ്ട നാടകീയതയും അനിശ്ചിതത്വവും നിറഞ്ഞ നീക്കങ്ങൾക്കൊടുവിൽ തെരഞ്ഞെടുപ്പുകമീഷെൻറ ഇടപെടലോടെയാണ് അർധരാത്രി വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.