ന്യൂഡൽഹി: അറിവിെൻറ കാര്യത്തിൽ ബി.ആർ അംബേദ്കറും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രാഹ്മണരാണെന്ന് ഗുജറാത്ത് നിയമസഭാ സ്പീക്കർ രാജേന്ദ്ര ത്രിവേദി. ‘‘ജാതി ഒരു വ്യക്തിയുടെ ജനനത്തിലൂടെയോ കർമത്തിലൂടെയോ ആണ് തീരുമാനിക്കപ്പെടുന്നത്. ഒരു വ്യക്തി ബ്രാഹ്മണനാകുന്നത് അദ്ദേഹം ജീവിതത്തിൽ ചെയ്ത കർമങ്ങളിലൂടെയാണ്. ജ്ഞാനിയായ വ്യക്തിയാണ് ബ്രഹ്മണൻ എന്നാണ് ഭഗവത് ഗീതയിൽ പറയുന്നത്’’^ രാജേന്ദ്ര ത്രിവേദി പറഞ്ഞു. ഗാന്ധി നഗറിൽ സമസ്ത ഗുജറാത്ത് ബ്രാഹ്മണ സമാജ് നടത്തിയ തൊഴിൽ മേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രാഹ്മണരാണ് ദൈവത്തെ സൃഷ്ടിച്ചത്. ശ്രീ രാമൻ ക്ഷത്രിയനാണ് എന്നിട്ടും ഋഷികൾ അദ്ദേഹത്തെ ദൈവമായി കണ്ട് പൂജിച്ചു വന്നെന്നും അദ്ദേഹം പറഞ്ഞു.
കാലികളെ മേച്ചു നടന്ന കൃഷ്ണൻ പിന്നാക്ക വിഭാഗക്കാരനാണ്. ആരാണ് അദ്ദേഹത്തെ ഒ.ബി.സി ദൈവമാക്കിയത്. അത് ചെയ്തത് സാന്ദീപനി മഹർഷിയെന്ന ബ്രാഹ്മണനായിരുന്നു. അങ്ങനെയെങ്കിൽ അംബേദ്കറും ബ്രാഹ്മണനാണ്. അംബേദ്കറിനും കുലനാമം നൽകിയത് ബ്രാഹ്മണനായ അദ്ദേഹത്തിെൻറ അധ്യാപകനാണ്. അത്തരത്തിൽ ജ്ഞാനിയായ ഒരാളെ ബ്രാഹ്മണൻ എന്നു വിളിക്കുന്നതിൽ തെറ്റില്ല. നമ്മുടെ പ്രധാനമന്ത്രി മോദിയും ബ്രാഹ്മണനാണെന്ന് അഭിമാനത്തോടെ പറയാമെന്നും ത്രിവേദി പറഞ്ഞു. വഡോദരയിലെ റാവ്പുരയിൽ നിന്നുള്ള എം.എൽ.എയാണ് രാജേന്ദ്ര ത്രിവേദി.
ത്രിവേദിയുടെ ‘ബ്രാഹ്മണ’ പരാമർശത്തിനെതിരെ ബി.ജെ.പി എം.പി ഉദിത് രാജ് പരസ്യ പ്രതികരണവുമായി രംഗത്തെത്തി. രാജേന്ദ്ര ത്രിവേദിയുടെ പരാമർശം അധിക്ഷേപാര്‍ഹവും അനഭിലഷണീയവുമാണ്. ഇത്തരം പ്രസ്താവനകളിലൂടെ പാർട്ടിക്ക് കളങ്കം വരുത്തുകയാണ് ത്രിവേദിയെന്നും ഉദിത് രാജ് വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.