അഹ്മദാബാദ്: ഗുജറാത്ത് വംശഹത്യവേളയിൽേപാലും താരതമ്യേന പ്രശ്നരഹിതമായിരുന്ന കച്ച് മേഖലയിലും വർഗീയ സംഘർഷങ്ങൾ തലപൊക്കുന്നു. രാമക്ഷേത്ര നിർമാണത്തിന് സംഭാവന സ്വരൂപിക്കാൻ വിശ്വഹിന്ദുപരിഷത്ത് സംഘടിപ്പിച്ച രഥയാത്രക്കു പിന്നാലെയാണ് കച്ചിെൻറ വിവിധ ഭാഗങ്ങളിൽ സംഘം ചേർന്നുള്ള കല്ലേറും കൊള്ളിവെപ്പുമുണ്ടായത്.
കച്ച് ജില്ലയിലെ കിഡാന ഗ്രാമത്തിൽ ഞായറാഴ്ച വൈകീട്ട് നടന്ന രഥയാത്ര മേഖലയിലെ മസ്ജിദ് ചൗക്കിനു സമീപമെത്തിയപ്പോൾ പ്രവർത്തകർ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കിയതാണ് സംഘർഷത്തിെൻറ തുടക്കം. മറുവിഭാഗം ഇതു ചോദ്യം ചെയ്തതോടെ കല്ലേറും തീവെപ്പും ആരംഭിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെ പരിക്കേറ്റു.
സ്വകാര്യ വാഹനങ്ങളും ചില വീടുകളും കത്തിച്ചു. പൊലീസ് വാഹനങ്ങൾക്കും കേടുപാടുണ്ട്. ജനം ഏറ്റുമുട്ടിയ സ്ഥലത്തുനിന്ന് 200 മീറ്റർ അകലെയായി ഝാർഖണ്ഡിൽ നിന്നുള്ള അർജുൻ മാനകി സോവയ്യ എന്ന കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം കുത്തേറ്റ മുറിവുകളോടെ കണ്ടെടുത്തു. തെൻറ ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ വടികളും കത്തികളുമായി എത്തിയ ഒരു സംഘം നടത്തിയ അക്രമത്തിലാണ് സോവയ്യ കൊല്ലപ്പെട്ടതെന്ന് ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചതായും സി.സി.ടി.വി, മൊബൈൽ വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നാൽപതിലേറെ പേരെ അറസ്റ്റ് ചെയ്തതായും കച്ച് (ഈസ്റ്റ്) എസ്.പി മയൂർ പാട്ടീൽ പറഞ്ഞു. ഞായറാഴ്ച രഥയാത്ര നടത്താൻ വി.എച്ച്.പി അനുമതി തേടിയിരുന്നില്ല.
ഒരു പ്രകടനത്തിനോ െപാതുയോഗത്തിനോ പോലും അനുമതി ലഭിക്കൽ അതിപ്രയാസകരമാണെന്നിരിക്കെ രാജ്യമൊട്ടുക്ക് ഇത്തരം രഥയാത്രകൾ നടത്താൻ പൂർണ സ്വാതന്ത്ര്യമുള്ള മട്ടിലാണ് സംഘ്പരിവാർ പെരുമാറുന്നതെന്നും സർക്കാറിെൻറ പിന്തുണയാണ് ഇതിനെല്ലാം അവർക്ക് ധൈര്യംപകരുന്നതെന്നും കച്ചിലെ പൊതുപ്രവർത്തകൻ ആദം ചാക്കി ചൂണ്ടിക്കാട്ടുന്നു. നേരത്തേ മധ്യപ്രദേശിലെ ഉൈജ്ജനിലും ധനസമാഹരണത്തിെൻറ പേരിൽ നടത്തിയ രഥയാത്രയെത്തുടർന്ന് അക്രമവും കലാപവും അരങ്ങേറിയിരുന്നു.
കിഡാനക്ക് മുമ്പ് മുന്ദ്ര താലൂക്കിലെ സദാഉ ഗ്രാമത്തിലും സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെട്ടിരുന്നതായി കച്ച് (വെസ്റ്റ്) എസ്.പി സൗരഭ് തോലുംബിയ 'മാധ്യമ'ത്തോടു പറഞ്ഞു. കച്ചിലെ സ്ഥിതിഗതികൾ മനസ്സിലാക്കുന്നതിന് അഹ്മദാബാദിലെ മൈനോറിറ്റി കോഓഡിനേഷൻ കമ്മിറ്റിയുടെ വസ്തുതാന്വേഷണ സംഘം ബുധനാഴ്ച സ്ഥലം സന്ദർശിക്കുന്നുണ്ട്. ഇതിനിടെ, ഗുജറാത്തിൽനിന്ന് മൂന്നു ദിവസംകൊണ്ട് 31 കോടി രൂപ പിരിച്ചെടുത്തതായി വി.എച്ച്.പി നേതാവ് രാജേഷ് പട്ടേൽ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ ഗ്രാമങ്ങളിലുമെത്തി പണം സമാഹരിക്കുന്നതിന് 40 ലക്ഷം പ്രവർത്തകരെയാണ് നിയോഗിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.