മുംബൈ: കോവിഡ് 19 ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ അഹമ്മദാബാദ് നഗരം ഒരാഴ്ചത്തേക്ക് സമ്പൂർണമായി അടച്ചു. നഗരത്തിൽ ലോക്ഡൗൺ ശക്തമാക്കുന്നതിനായി പുതുതായി അഞ്ച് പാരമിലിട്ടറി സേനയെകൂടി വിന്യസിച്ചു.
പാൽ, മെഡിക്കൽ ഷോപ്പുകൾ എന്നിവക്ക് മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളൂ. സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് നടപടി. അഹമ്മദാബാദിന് പുറമെ ഗുജറാത്തിലെ മറ്റൊരു നഗരമായ സൂറത്തും അടച്ചു. 700 ൽ അധികം കേസുകളാണ് സൂറത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്.
ഗുജറാത്തിൽ ഇതുവരെ 6625 േപർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4425 കേസുകളും അഹമ്മദാബാദിലാണ്. ഇതുവരെ 273 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ദേശീയ മരണനിരക്കിെൻറ ഇരട്ടിയാണ് ഗുജറാത്തിൽ മരിക്കുന്നവരുടെ എണ്ണം. 6.1 ശതമാനം പേരാണ് ഇവിടെ മരിക്കുന്നത്. രാജ്യത്തെ മരണനിരക്ക് 3.3 ശതമാനമാണ്. മഹാരാഷ്ട്രക്ക് പുറമെ രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് ഗുജറാത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.