ഗുൽബർഗ്​ വംശഹത്യ: വിശ്വഹിന്ദു പരിഷത്ത്​ നേതാവിന്​ ജാമ്യം

ഗാന്ധിനഗർ: ഗുൽബർഗ്​ വംശഹത്യകേസിൽ തടവ്​ ശിക്ഷ അനുഭവിക്കുന്ന വിശ്വഹിന്ദു പരിഷത്ത്​ നേതാവ്​ അതുൽ വിദ്യക്ക്​ ജാമ്യം. ഗുജറാത്ത്​ ഹൈകോടതിയാണ്​ ജാമ്യം അനുവദിച്ചത്​. 2002ലെ ഗോധ്ര കലാപത്തിനു ശേഷം നടന്ന ഗുൽബർഗ്​ വംശഹത്യ കേസിൽ ഏഴു വർഷം തടവാണ്​ അതുൽ വിദ്യക്ക്​ കോടതി വിധിച്ചിരുന്നത്​. 

ജസ്​റ്റിസ്​ അഭിലാഷ കുമാരിയു​െട നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ്​ ജാമ്യം നൽകിയത്​. അതുൽ വിദ്യയു​െട അപ്പീലിൽ ഇതുവരെ തീരുമാനമായിട്ടില്ല. കൂടാ​െത ഇയാൾ ഒരു വർഷത്തെ തടവു ശിക്ഷയും അനുഭവിച്ചു കഴിഞ്ഞു. അതിനാൽ ജാമ്യമനുവദിക്കുന്നുവെന്നും കോടതി പറഞ്ഞു. 

ഗുൽബർഗിലെ 69 മുസ്​ലീംകളെ ​െകാന്നൊടുക്കിയ കേസിൽ പ്രത്യേക കോടതിയാണ്​ ഇയാൾക്ക്​ തടവു ശിക്ഷ വിധിച്ചത്​. കൊല്ലപ്പെട്ടവരിൽ കോൺഗ്രസി​​​െൻറ മുൻ എം.പി അഹ്​സാൻ ജഫ്​രിയും ഉൾപ്പെട്ടിരുന്നു. നരേന്ദ്ര മോദിയും കൂട്ടാളികളും ചേർന്നാണ്​ കുട്ട​െക്കാല നടത്തിയതെന്ന്​ ജഫ്​രിയുടെ ഭാര്യ ആരോപിച്ചിരുന്നു. എന്നാൽ മോദിക്ക​ും മറ്റുള്ളവർക്കും സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്​.​െഎ.ടി) ക്ലീൻ ചീറ്റ്​ നൽകിയിരുന്നു. 

Tags:    
News Summary - Gulberg Society massacre :Gujarat HC grants bail to convicted VHP leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.