അമൃത്സർ: പഞ്ചാബ് ഗുർദാസ്പുർ ലോക് സഭാ മണ്ഡലത്തിെല കോൺഗ്രസിന്‍റെ വിജയം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കുള്ള ദീപാവലി സമ്മാനമാണെന്ന് കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ദു.
കോൺഗ്രസ് അധ്യക്ഷനാകാൻ തയാറെടുക്കുന്ന രാഹുലിന് മനോഹരമായി പാക്ക് ചെയ്ത ദീപാവലി സമ്മാനമാണിത്. അകാലിദൾ നേതാക്കളായ സുഖ്ബീർ സിങ് ബാദലിനും ബിക്രം സിങിനുംകനത്ത അടിയാണ് ലഭിച്ചിരിക്കുന്നതെന്നും സിദ്ദു കൂട്ടിച്ചേർത്തു.
പഞ്ചാബിലെ ബി.ജെ.പി ശക്തി കേന്ദ്രമായ ഗുർദാസ്പുരിൽ കോൺഗ്രസ് 10,8230 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബി.ജെ.പി, കോൺഗ്രസ്, ആംആദ്മി പാർട്ടികളുടെ ത്രികോണ മത്സരം പ്രതീക്ഷിച്ച മണ്ഡലത്തിൽ വ്യക്തമായ ഭൂരിപക്ഷമാണ് കോൺഗ്രസ് സ്ഥാനാർഥി സുനിൽ ജാഖർ നേടിയത്.
പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിെൻറ നേതൃത്വത്തിൽ ആറുമാസം പ്രായമായ കോൺഗ്രസ് സർക്കാറിനുള്ള ജനകീയതയാണ് തെരെഞ്ഞടുപ്പ് ഫലത്തിൽ പ്രതിഫലിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ. എൻ.ഡി.എ സർക്കാറിനുള്ള ഹിതപരിശോധനയായിരിക്കും തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് സ്ഥാനാർഥി സുനിൽ ജാഖർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.