ഉത്തരാഖണ്ഡിലെ ഗുരുദ്വാര കൊലപാതകം; പ്രതികളിൽ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഉദ്ദംസിങ് നഗർ ജില്ലയിലെ നാനക്മട്ട സാഹിബ് ഗുരുദ്വാരയിലെ ദേരാ കർ സേവാ തലവൻ കൊല്ലപ്പെട്ട സംഭവത്തിൽ റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തതായി പൊലീസ്. ഗുരുദ്വാരയിലെ ദേരാ കർ സേവാ തലവൻ ബാബ ടാർസെം സിങ്ങിനെ ദേവാലയ പരിസരത്ത് കസേരയിൽ ഇരിക്കുമ്പോൾ മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ വെടിവെച്ച് കൊല്ലുകയായിരുന്നു. ബാബ ടാർസെം സിങ്ങിനെ ഖത്തിമയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം.

തരൺ തരൺ സ്വദേശി സർവ്ജിത് സിങ്, യു.പി ബിലാസ്പൂർ സ്വദേശി അമർജീത് സിങ് എന്നിവരാണ് മുഖ്യപ്രതികൾ. ഐ.എ.എസ് ഓഫിസർ ഹർബൻസ് സിങ് ചുഗ്, ബാബ അനുപ് സിങ്, സീനിയർ സിഖ് സംഘടനയുടെ വൈസ് പ്രസിഡന്റ് പ്രീതം സിങ് സന്ധു എന്നിവരാണ് മറ്റു പ്രതികൾ. ഐ.പി.സി 302, 120 ബി, എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Tags:    
News Summary - Gurdwara killings in Uttarakhand; Among the accused is a former IAS officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.