ന്യൂഡൽഹി: ബലാത്സംഗക്കേസിൽ ആൾദൈവം ഗുർമീത് റാം റഹീം സിങ് കുറ്റകാരനാണെന്ന് വിധിച്ച സി.ബി.െഎ കോടതി ജഡ്ജിയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഹരിയാന സർക്കാറിേനാട് കേന്ദ്രം ആവശ്യപ്പെട്ടു. കുറ്റക്കാരനാണന്ന് വിധി വന്നതിനെ തുടർന്ന് ദേര സച്ചാ സൗധ അനുയായികൾ പഞ്ചാബിലും ഹരിയാനയിലും അഴിച്ചു വിട്ട അക്രമസംഭവങ്ങളുെട പശ്ചാത്തലത്തിലാണ് കേന്ദ്ര ഉത്തരവ്.
ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജഡ്ജ് ജഗ്ദീപ് സിങ്ങിന് ഏറ്റവും ശക്തമായ സുരക്ഷതെന്ന ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹരിയാന സർക്കാറിനോട് ആവശ്യപ്പെട്ടു.
ജഡ്ജിയുടെ സുരക്ഷാ ചുമതല സി.ആർ.പി.എഫ്, സി.െഎ.എസ്.എഫ് പോലുള്ള കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമോ എന്ന കാര്യം രഹസ്യാന്വേഷണ വിവരങ്ങൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.