ബലാത്സംഗക്കേസ് പ്രതിയായിട്ടും മൂന്ന് സംസ്ഥാന സർക്കാറുകളെയും രാജ്യത്തെയും മുൾമുനയിൽ നിർത്താൻ കഴിഞ്ഞത് ഒരു ആൾദൈവത്തിനും കഴിയാത്ത വിദ്യയാണ്
ന്യൂഡൽഹി: ഗുർമീത് റാം റഹീം സിങ് സാധാരണ ആൾദൈവമല്ല. ആൾദൈവ സങ്കൽപത്തെതന്നെ ‘തിരുത്തി’യ ആളാണ്. ആത്മീയതയും ഭൗതികതയും സമാസമം ചേർത്ത് ഏത് ആൾദൈവവും നടത്തുന്ന അതേവ്യാപാരമാണ് 50കാരനായ ഗുർമീതും ചെയ്യുന്നതെങ്കിലും ഒരു ആൾദൈവവും പയറ്റാത്ത ഹൈടെക് വിദ്യയാണ് ഇയാളുടേത്. ബലാത്സംഗക്കേസ് പ്രതിയായിട്ടും മൂന്ന് സംസ്ഥാന സർക്കാറുകളെയും രാജ്യത്തെ തന്നെയും മുൾമുനയിൽ നിർത്താൻ കഴിഞ്ഞതും ഇതേ ആത്മീയവിദ്യതന്നെ.
ട്വിറ്റർ പ്രൊഫൈലിൽ ഗുർമീത് വിശേഷിപ്പിക്കുന്നത് ഇങ്ങനെ: ദിവ്യൻ, സാമൂഹിക പ്രവർത്തകൻ, കായികതാരം, ഗായകൻ, നടൻ, കലാസംവിധായകൻ, സംഗീത സംവിധായകൻ, എഴുത്തുകാരൻ...
തെൻറ ആൾദൈവ പരിവേഷത്തിലൂടെ കുറ്റകൃത്യങ്ങൾ അടക്കം എല്ലാത്തിനും ‘ദിവ്യത്വം’ കൽപിക്കുന്നു, ലക്ഷങ്ങളുടെ അനുയായി സഞ്ചയത്തിലൂടെ ഭരണകൂടങ്ങളുടെയും രാഷ്ട്രീയകക്ഷികളുടെയും പരിലാളന നേടുന്നു.
1967 ആഗസ്റ്റ് 15ന് രാജസ്ഥാനിലെ ഗംഗാനഗർ ജില്ലയിലെ ശ്രീ ഗുരുസർ മോദിയ ഗ്രാമത്തിലാണ് ജനനം. കർഷക കുടുംബത്തിൽ, മഘർസിങ്, നസീബ് കൗർ എന്നിവരുടെ ഏക മകൻ. ദേര സച്ചാ സൗദയിൽ കുടുംബവും അംഗമായിരുന്നു. 23ാം വയസ്സിലാണ് ദേര സച്ചാ സൗദയുടെ തലവനായി നിയോഗിക്കപ്പെട്ടത്. 2002 മുതൽ ഗുർമീത് വിവാദപുരുഷനായിരുന്നു. കൊലപാതകം, ബലാത്സംഗം, നിർബന്ധിത വന്ധ്യംകരണം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ആരോപണ വിധേയനായെങ്കിലും അസാമാന്യ മെയ്വഴക്കത്തോടെ എല്ലാ കേസുകളിൽനിന്നും വഴുതിമാറിെക്കാണ്ടിരുന്നു.
2002ൽ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയിക്ക് ലഭിച്ച ഉൗമക്കത്താണ് ആശ്രമത്തിലെ പീഡനകഥകൾ പുറത്തുകൊണ്ടുവന്നത്. ആശ്രമത്തിലെ രണ്ട് സാധ്വികളെ അതിക്രൂരമായി ബലാത്സംഗം ചെയ്ത ഗുർമീത് ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കത്തിൽ പറഞ്ഞിരുന്നു.
ആശ്രമത്തിലെ പീഡനങ്ങളെയും ദേര സച്ചാ സൗദ മാനേജർ രഞ്ജിത് സിങ്ങിെൻറ കൊലപാതകത്തെയും കുറിച്ച് റിപ്പോർട്ട് െചയ്ത മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിലും ഇയാളുടെ പേരുണ്ടായിരുന്നു. ഇൗ േകസിൽ ഇയാൾ വിചാരണ നേരിടുകയാണ്.
‘ദൈവമാർഗത്തിലേക്ക് അടുപ്പിക്കാൻ’ എന്ന വ്യാജേന ആശ്രമത്തിലെ 400 അനുയായികളെയാണ് ഗുർമീത് നിർബന്ധിത വന്ധ്യംകരണത്തിന് വിധേയനാക്കിയത്. ഇരകളിലൊരാൾ ഗുരുവിനെതിരെ പൊലീസിൽ കേസ് നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല.
കുറ്റകൃത്യങ്ങളും വിവാദങ്ങളും അകമ്പടിയായുണ്ടെങ്കിലും വി.വി.െഎ.പി പദവിയും ഇസഡ് പ്ലസ് സുരക്ഷയുമുള്ള രാജ്യത്തെ 36 പേരിൽ ഒരാളാണ് ഗുർമീത്. കൂടാതെ, 10,000 പേരടങ്ങുന്ന സ്വന്തം സായുധസേനയെയും നിയമവിരുദ്ധമായി കൂടെക്കൊണ്ടുനടക്കുന്നു. ഇൗ സ്വകാര്യേസനയെ തടയാൻ ഒരു സർക്കാറിനും ധൈര്യമുണ്ടായിട്ടില്ല.
സദാ ആൾദൈവ പ്രതീതി കാത്തുസൂക്ഷിച്ചാണ് അനുയായിവൃന്ദത്തെ പിറകെ നടത്തുന്നത്. സിനിമകളിലെ സൂപ്പർതാരങ്ങളെപ്പോലും വെല്ലുന്ന ‘ചോക്ലറ്റ് എൻട്രി’കളാണ് ഗുർമീതിേൻറത്. ജീൻസും ഷോർട്സും അടക്കമുള്ള വൈവിധ്യമാർന്ന വേഷങ്ങളിലും ആടയാഭരണങ്ങളിലുമാണ് എവിടെയും പ്രത്യക്ഷപ്പെടുക. മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ആർക്കും കാണാനാകില്ല.
‘എം.എസ്.ജി: ദി മെസഞ്ചർ ട്രിലോഗി’ എന്ന സൂപ്പർഹിറ്റ് അടക്കം നിരവധി സിനിമകൾ ഗുർമീതിേൻറതായുണ്ട്. എം.എസ്.ജി-2 എന്ന ചിത്രത്തിൽ 43 േവഷങ്ങളിലാണ് ആൾദൈവം പ്രത്യക്ഷപ്പെട്ടത്. ഇതിന് ഏഷ്യ ബുക്ക് ഒാഫ് റെക്കോഡ്സിൽ ഇടംപിടിച്ചു. ‘എം.എസ്.ജി: മെസഞ്ചർ ഒാഫ് ഗോഡ്’ എന്ന ചിത്രത്തിൽ ദൈവത്തിെൻറ അവതാരമായാണ് പ്രത്യക്ഷപ്പെട്ടത്. ജാട്ടു എൻജിനീയർ, ഹിന്ദി കാ നാപക് കോ ജവാബ്, എം.എസ്.ജി ദി വാരിയർ ലയൺ ഹാർട്ട് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഏതൊരു സൂപ്പർതാരത്തിെനയുംപോലെ സ്റ്റണ്ടും പ്രേമവുമെല്ലാം പയറ്റും. കഥ, തിരക്കഥ, സംഭാഷണം, അഭിനയം, നായകൻ, നിർമാണം തുടങ്ങി എല്ലാം സ്വയം ചെയ്യും. ജനകീയ നടൻ, സംവിധായകൻ, എഴുത്തുകാരൻ എന്നിവക്ക് 2016ൽ ദാദാ ഫാൽകേ ഫിലിം ഫൗണ്ടേഷൻ അവാർഡ് നേടി. ഗുർമീതിെൻറ ആൽബങ്ങളെല്ലാം ചൂടപ്പങ്ങളാണ്. ഒടുവിൽ ഇറങ്ങിയ ഹൈവേ ലവ് എന്ന ആൽബം 30 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്. പാശ്ചാത്യ ആൽബങ്ങളിലേതുപോലുള്ള വേഗമേറിയ ചുവടുെവപ്പുകളാണ് ഗുർമീതിേൻറത്. നൂറിലേറെ റോക്ക് ഷോകളിൽ പെങ്കടുത്തു.
യോഗ ഫെഡറേഷൻ ഒാഫ് ഇന്ത്യ ദ്രോണാചാര്യ അവാർഡിന് ഗുർമീതിനെ നാമനിർദേശം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ്ഭാരത് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി ശുചീകരണ കാമ്പയിനുകൾക്ക് നേതൃത്വം നൽകി. രാഷ്ട്രീയക്കാർ തന്നെ വന്നു വണങ്ങണമെന്നത് നിർബന്ധം. പിന്തുണ എന്നും ബി.ജെ.പിക്കായിരുന്നു.
വാഹനപ്രിയനാണ്. ലക്ഷങ്ങൾ വിലയുള്ള നൂറുകണക്കിന് വാഹനങ്ങൾ സ്വന്തം. എവിടെ പോകുേമ്പാഴും അകമ്പടിക്ക് നൂറ് വാഹനങ്ങൾ നിർബന്ധം. റേഞ്ച് റോവർ എസ്.യു.വി ഒറ്റക്കാണ് ഡ്രൈവ് ചെയ്യുക. 16 ബ്ലാക്ക് എൻഡവറുകളുണ്ട്. ലക്ഷങ്ങൾ വിലയുള്ള ആഡംബര ബൈക്കുകളും ബുള്ളറ്റുകളും സദാ ഒപ്പമുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവം.
യു.കെ ആസ്ഥാനമായ വേൾഡ് റെക്കോഡ്സ് യൂനിവേഴ്സിറ്റി ഗുർമീതിന് ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്. ‘വിവിധ വിഭാഗങ്ങളിലായി ഗിന്നസ് ബുക്കിലും ഏഷ്യ ബുക്ക് ഒാഫ് റെക്കോഡ്സിലുമുള്ള ലോക റെക്കോഡുകൾ പരിഗണിച്ചാണത്രേ ഡോക്ടറേറ്റ്. ലൈംഗികത്തൊഴിലിൽനിന്ന് പെൺകുട്ടികളെ മോചിപ്പിച്ച് വിവാഹം ചെയ്തുകൊടുക്കുന്ന ‘ശുഭ്ദേവി’ പദ്ധതിയിലൂടെ 1500 പെൺകുട്ടികളുടെ വിവാഹം നടത്തിയെന്നും അവകാശവാദമുണ്ട്.
ഹർജീത് കൗർ ആണ് ഭാര്യ. നാലു മക്കളുണ്ട്. ചരൺപ്രീത്, അമൻപ്രീത്, ജസ്മീത്, ദത്തുമകളായ ഹണിപ്രീത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.