1948ൽ മസ്താന ബലൂചിസ്താനി സ്ഥാപിച്ച സാമൂഹിക ^ ആത്മീയ സന്നദ്ധ സംഘടനയായ ദേര സച്ച സൗദയുടെ ഇപ്പോഴത്തെ നേതാവാണ് ഗുർമീത് റാം റഹീം. ലക്ഷക്കണക്കിന് ആരാധകരുള്ള ഗുർമീത് റാം റഹീം സിങ് ആത്മീയ നേതാവ് മാത്രമല്ല, നടനും സംവിധായകനും പാട്ടുകാരനും വ്യവസായിയുമാണ്. 1967 ആഗസ്ത് 15ന് രാജസ്ഥാനിലെ ഗംഗാനഗറിൽ നസീബ് കൗറിെൻറയും മഘർ സിങ്ങിെൻറയും മകനായാണ് ജനനം. ഭാര്യ ഹർജീത് കൗർ. ഒരാണും രണ്ടു പെണ്ണുമുൾപ്പെടെ മൂന്നു മക്കൾ. 1990 സെപ്തംബർ 23ൽ ദേര സച്ചാ സൗദ എന്ന പ്രസ്ഥാനത്തിെൻറ നേതൃസ്ഥാനത്തെത്തി. Z കാറ്റഗറി സുരക്ഷയുള്ള വി.വി.െഎ.പിയാണ്. കൂടാതെ 10,000ഒാളം പേരടങ്ങുന്ന സ്വകാര്യ സൈനിക ഗ്രുപ്പും സ്വന്തമായുണ്ട്. 2015ലെ ബിഹാർ നിയമസഭാ തെരെഞ്ഞടുപ്പിൽ ബി.ജെ.പിയെ പിന്തുണച്ചു.
ദേര സച്ച സൗദയിലെ ആദ്യകാലങ്ങളിൽ പുരോഗമന സാമൂഹിക പ്രവർത്തനങ്ങളാൽ പ്രശസ്തി നേടി. ലൈംഗിക തൊഴിലാളികളുടെ വിവാഹം നടത്തിെക്കാടുക്കുക, െെലംഗിക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സംസാരിക്കുക, നിരവധി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക തുടങ്ങിയവ ഗുർമീത് റാം റഹീമിെൻറ ജനപിന്തുണ വർധിപ്പിച്ചു. ആഢംബര പ്രിയനായ ഗുർമീത്, നൂറുകണക്കിന് വാഹനങ്ങളും സുരക്ഷാഭടന്‍മാരും അതിലേറെ അനുയായികളും അങ്ങനെ ആളും ബഹളവുമായാണ് യാത്ര ചെയ്യുക.
സിനിമാ പ്രേമിയും കായിക പ്രേമിയും കൂടിയാണ് ഗുർമീത് റാം റഹീം. അഞ്ച് സിനിമകളുടെ രചന-സംവിധാനം നിർവഹിച്ചു. ആ സിനിമകളിലെല്ലാം അഭിനയിച്ചിട്ടുമുണ്ട്. സിനിമ ^ ആൽബം ഗാനങ്ങളിൽ രചനയും സംഗീത സംവിധാനവും നിർവ്വഹിച്ചു. പാടുകയും ചെയ്തു. വോളിബോൾ, കബഡി, ലോൺ ടെന്നിസ്, ക്രിക്കറ്റ്, ഫുട്ബോൾ, ബില്യാഡ്സ്, ടേബിൾ ടെന്നിസ്, സ്നൂക്കർ, ബാസ്ക്കറ്റ് ബോൾ, വാട്ടർ പോളോ തുടങ്ങിയ കായിക ഇനങ്ങളെല്ലാം കളിക്കാനറിയാമെന്ന് ഗുർമീതിെൻറ വെബ്െസെറ്റ് പറയുന്നു. 53 ലോക റെക്കോഡുകളും ഇദ്ദേഹത്തിെൻറ പേരിലുണ്ട്. വിവിധ വിഭാഗങ്ങളിലായി 53 ലോക റെക്കോർഡുകളാണ് റാം റഹിമിനുള്ളത്. ഇതിൽ 17 എണ്ണം ഗിന്നസ് റെക്കോർഡാണ്. 27 എണ്ണം ഏഷ്യ ബുക്ക് റെക്കോർഡും ഏഴെണ്ണം ഇന്ത്യ ബുക്ക് റെക്കോർഡും രണ്ടെണ്ണം ലിംക റെക്കോർഡുമാണ്.യു.കെ ആസ്ഥാനമായ വേൾഡ് റെക്കോഡ്സ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.
1999ല്‍ ആശ്രമത്തില്‍ വെച്ച് രണ്ട് സന്യാസികളെ ഗുര്‍മീത് സിങ് ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് കോടതി വിധി വരാനിരിക്കുന്നത്. 2002ൽ ഗുർമീതിെൻറ വനിതാ അനുയായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്െപയിക്ക് അയച്ച ഉൗമക്കത്താണ് കേസിന് തുടക്കം കുറിക്കുന്നത്. ഗുർമീത് സിങ് ലൈംഗികമായി പീഡിപ്പിച്ചുെവന്നാരോപിക്കുന്ന കത്തു സംബന്ധിച്ച് അന്വേഷണം നടത്താൻ സി.ബി.െഎയെ ഏൽപ്പിച്ചു. അതേവർഷം തന്നെ ദേര സച്ച സൗദയെയും ദേര മാനേജർ രഞ്ജിത് സിങ്ങിെൻറ കൊലപാതകത്തെയും കുറിച്ച് ലേഖനം എഴുതിയ മാധ്യമ പ്രവർത്തകൻ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തി എന്ന കേസും ഗുർമീതിനെതിെര ചുമതതിയിട്ടുണ്ട്. ഇൗ കേസിലും ഗുർമീത് വിചാരണ നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.