ഗുർമീതിൻെറ​ പിൻഗാമി മകൻ ജസ്​മീത്​

ന്യൂഡൽഹി: വിവാദ ആൾദൈവം ഗുർമീത്​ റാം റഹീം സിങ്ങി​​​െൻറ പിൻഗാമിയായി മകൻ ജസ്​മീത്​ ഇൻസാൻ എത്തും. ബലാൽസംഗ കേസിൽ ഗുർമീതി​​​െൻറ ശിക്ഷ വിധിച്ച്​ ഒരു ദിവസം കഴിഞ്ഞതിന്​ പിന്നാലെയാണ്​ പിൻഗാമിയെ സംബന്ധിച്ച്​ ധാരണയായത്​.

നിലവിൽ ബിസിനസാണ്​ ജസ്​മീതി​​​െൻറ പ്രവർത്തന മേഖല. പുതിയ തീരുമാനത്തി​​​െൻറ അടിസ്ഥാനത്തിൽ വൈകാതെ തന്നെ ജസ്​മീത്​ ദേര സച്ചയുടെ ഭരണം ഏറ്റെടുക്കുമെന്നാണ്​ റിപ്പോർട്ടുകൾ. നേരത്തെ ഗുർമീതി​​​െൻറ പിൻഗാമിയായി വളർത്തുമകൾ ഹണീ പ്രീത്​ സിങ്​ എത്തുമെന്ന്​ വാർത്തകളുണ്ടായിരുന്നു. കുറ്റവാളിയാണെന്ന്​ കണ്ടെത്തിയതിന്​ ശേഷം ജയിലിലേക്കുള്ള യാത്രയിൽ ഹണിപ്രീത്​ ഗുർമീതിനെ അനുഗമിച്ചിരുന്നു.

2002ൽ രജിസ്​റ്റർ ചെയ്​ത ബലാൽസംഗ കേസിലാണ്​ ഗുർമീതിനെ പഞ്ച്​ഗുലയിലെ പ്രത്യേക സി.ബി.​െഎ കോടതി ശിക്ഷിച്ചത്​. 20 വർഷം തടവും 30 ലക്ഷം രൂപ പിഴയുമാണ്​ ഗുർമീതിന്​ ശിക്ഷയായി ലഭിച്ചത്​.

Tags:    
News Summary - Gurmeet Ram Rahim's Son Jasmeet Insan to Lead Dera Sacha-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.