ഗുഡ്ഗാവ്: മലിനീകരണം തടയാൻ ഡൽഹിക്ക് പിന്നാലെ ഗുഡ്ഗാവിലും ഒറ്റ-ഇരട്ട അക്ക നമ്പർ പരിഷ്കാരം വരുന്നു. മലിനീകരണത്തിൻെറ തോത് വലിയ രീതിയിൽ ഉയർന്നാൽ പരിഷ്കാരം നടപ്പിലാക്കാനാണ് സാധ്യത. ഒറ്റ-ഇരട്ട അക്ക നമ്പർ പരിഷ്കാരം നടപ്പാക്കാനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന് ഡെപ്യൂട്ടി കമീഷണർ അമിത് കാത്രി പറഞ്ഞു.
ഒക്ടോബർ ഒമ്പതിന് വിവിധ വകുപ്പുകൾക്കെഴുതിയ കത്തിൽ നഗരത്തിലെ മലിനീകരണത്തിൻെറ തോത് സൂക്ഷ്മമായി നീരിക്ഷിക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണർ ആവശ്യപ്പെടുന്നുണ്ട്. വായു മലിനീകരണത്തിൻെറ േതാത് പരിധിയിലും കൂടിയാൽ അറിയിക്കാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
ശൈത്യകാലത്ത് ഉണ്ടാവുന്ന മലിനീകരണം തടയുന്നതിനായി നടപടികളെടുക്കാൻ വിവിധ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ഒക്ടോബർ 15 മുതൽ ഇതിനുള്ള ആക്ഷൻ പ്ലാൻ നടപ്പിലാക്കാനാണ് നിർദേശം. നവംബർ നാല് മുതൽ 15 വരെ ഒറ്റ -ഇരട്ട അക്ക നമ്പർ പരിഷ്കാരം നടപ്പിലാക്കാനാണ് ഡൽഹി സർക്കാറിൻെറ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.