ഗുരുഗ്രാം: ഭാര്യയിൽനിന്ന് പണം തട്ടാൻ തട്ടിക്കൊണ്ടുപോയതായി ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ്. ഭാര്യയിൽനിന്ന് രണ്ടുലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു അനുപ് യാദവിന്‍റെ ശ്രമം.
ബാർ ജീവനക്കാരനാണ് ഇയാൾ. കടം വീട്ടാനാണ് ഭാര്യയിൽനിന്ന് പണം തട്ടാൻ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് യുവാവിനെതിരെ കേസെടുത്തു.
ഞായറാഴ്ച രാത്രി അനൂപ് യാദവിന്‍റെ ഭാര്യയുടെ ഫോണിലേക്ക് നിരവധി മെസേജുകൾ ലഭിക്കുകയായിരുന്നു. ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് അറിയിച്ചായിരുന്നു സന്ദേശം. തുടർന്ന് മോചനദ്രവ്യവും ആവശ്യപ്പെട്ടു.
ഇതോടെ ഭാര്യ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അനൂപിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ മനേസർ ഐ.എം.ടി ചൗക്കിൽനിന്ന് അനൂപിനെ പൊലീസ് കണ്ടെത്തി.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തട്ടിപ്പ് പുറത്താകുകയായിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയതായി സ്വയം ഭാര്യയെ അറിയിക്കുകയായിരുന്നുവെന്നും പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.