ന്യൂഡൽഹി: ഗുരുഗ്രാമിൽ ജുമുഅ തടയുന്ന ഹിന്ദുത്വ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാത്ത ഹരിയാനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് മുൻ രാജ്യസഭ അംഗം മുഹമ്മദ് അദീബ് സുപ്രീംകോടതിയെ സമീപിച്ചു.
ആൾക്കൂട്ട ആക്രമണം പോലുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇടയാക്കുന്ന വർഗീയ അക്രമ പ്രവണതകൾ തടയാൻ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി മാനിക്കാത്തതിന് ഹരിയാന ചീഫ് സെക്രട്ടറി സഞ്ജയ് കൗശൽ ഹരിയാന ഡി.ജി.പി പി.കെ. അഗ്രവാക് എന്നിവർക്കെതിരെയാണ് മുഹമ്മദ് അദീബ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
തഹ്സീൻ പുനാവാല കേസിൽ വിദ്വേഷ അതിക്രമങ്ങൾ തടയാൻ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിൽ ഹരിയാനയിലെ ഭരണകൂടം പരാജയപ്പെട്ടുവെന്ന് ഹരജിയിൽ കുറ്റപ്പെടുത്തി.
മഥുര: മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ഷാഹി ഈദ്ഗാഹ് മസ്ജിദിലെ നമസ്കാരം തടയണമെന്ന് പ്രാദേശിക േകാടതിയിൽ ഹരജി. പള്ളിയിലും പള്ളിയിലേക്കുള്ള നിരത്തിലും മുസ്ലിംകൾ നമസ്കരിക്കുന്നത് തടയണമെന്നാണ് മഹേന്ദ്ര പ്രതാപ് സിങ് എന്നയാൾ നൽകിയ ഹരജിയിൽ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.