വാരാണസി: ഗ്യാൻവാപി മസ്ജിദിന്റെ നിലവറയുടെ താക്കോൽ ജില്ല മജിസ്ട്രേറ്റിന് കൈമാറണമെന്ന ഹരജിയിൽ വിധി പറയുന്നത് വാരാണസി ജില്ല കോടതി ഡിസംബർ 11ലേക്ക് മാറ്റി. ഒരു അഭിഭാഷകന്റെ മരണത്തെത്തുടർന്നാണ് കേസ് നീട്ടിയത്. കേസിൽ കക്ഷി ചേരാനുള്ള അഭിഭാഷകനായ വിജയ് ശങ്കർ രസ്തോഗിയുടെ അപേക്ഷയിൽ കോടതി തിങ്കളാഴ്ച വാദം പൂർത്തിയാക്കി വെള്ളിയാഴ്ച വിധി പറയാൻ മാറ്റിയതായിരുന്നു.
1993ലാണ് മസ്ജിദിന്റെ നിലവറ പൂട്ടിയത്. അതുവരെ അവിടെ പൂജ നടത്തിയിരുന്ന സോമനാഥ് വ്യാസിന്റെ ചെറുമകൻ ശൈലേന്ദ്ര കുമാർ പഥക്കാണ് സെപ്റ്റംബറിൽ കോടതിയെ സമീപിച്ചത്. മുസ്ലിം വിഭാഗം പള്ളിമുറ്റത്തിനുമേൽ അവകാശം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് താക്കോൽ ജില്ല മജിസ്ട്രേറ്റിന് കൈമാറണമെന്നാവശ്യപ്പെട്ട് അദ്ദേഹം കോടതിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.