ഗ്യാൻവാപി: സർവേ റിപ്പോർട്ടിന് 15 ദിവസംകൂടി വേണമെന്ന് എ.എസ്.ഐ

വാ​രാ​ണ​സി: ഗ്യാ​ൻ​വാ​പി മ​സ്ജി​ദ് സ​മു​ച്ച​യ​ത്തി​ൽ ന​ട​ത്തി​യ ശാ​സ്ത്രീ​യ സ​ർ​വേ​യു​ടെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ 15 ദി​വ​സം​കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ.​എ​സ്.​ഐ) അ​​പേ​ക്ഷ​യി​ൽ വാ​രാ​ണ​സി ജി​ല്ല കോ​ട​തി ശ​നി​യാ​ഴ്ച വാ​ദം കേ​ൾ​ക്കും. വാ​രാ​ണ​സി കാ​ശി​വി​ശ്വ​നാ​ഥ് ​ക്ഷേ​ത്ര​ത്തി​ന് തൊ​ട്ട​ടു​ത്തു​ള്ള 17ാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ച്ച ഗ്യാ​ൻ​വാ​പി മ​സ്ജി​ദ് അ​തി​ന് മു​മ്പ് നി​ല​നി​ന്നി​രു​ന്ന ​ക്ഷേ​ത്ര​ത്തി​ന് മു​ക​ളി​ലാ​ണോ പ​ണി​ത​തെ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് എ.​എ​സ്.​ഐ ശാ​സ്ത്രീ​യ സ​ർ​വേ ന​ട​ത്തി​യ​ത്.

സ​ർ​വേ പൂ​ർ​ത്തി​യാ​യ​താ​യും എ​ന്നാ​ൽ, റി​പ്പോ​ർ​ട്ട് സ​മാ​ഹ​രി​ക്കാ​നും സ​ർ​വേ​ക്ക് ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ശ​ദാം​ശം ന​ൽ​കാ​നും കു​റ​ച്ചു​കൂ​ടി സ​മ​യ​മെ​ടു​ക്കു​മെ​ന്നും എ.​എ​സ്.​ഐ ​ന​വം​ബ​ർ ര​ണ്ടി​ന് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ന​വം​ബ​ർ 17 വ​രെ​യാ​ണ് കോ​ട​തി അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, സാ​​ങ്കേ​തി​ക റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് 15 ദി​വ​സം കൂ​ടി ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് എ.​എ​സ്.​ഐ കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

സ​ർ​വേ പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് എ.​എ​സ്.​ഐ​ക്ക് നാ​ലാ​ഴ്ച​കൂ​ടി അ​നു​വ​ദി​ച്ച കോ​ട​തി ഇ​നി സ​മ​യം നീ​ട്ടി​ന​ൽ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ശാ​സ്ത്രീ​യ സ​ർ​വേ ന​ട​ത്ത​ണ​മെ​ന്ന ജി​ല്ല കോ​ട​തി വി​ധി അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി​യും ശ​രി​വെ​ച്ചി​രു​ന്നു. മ​സ്ജി​ദ് ക​മ്മി​റ്റി ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യാ​ൻ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചു.

Tags:    
News Summary - Gyanvapi Mosque: ASI seeks 15 more days to submit report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.