ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളിലും ഒരുമിച്ച് വാദം കേൾക്കാൻ ഉത്തരവ്

ന്യൂ​ഡ​ൽ​ഹി: ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളിലും ഒരുമിച്ച് വാദം കേൾക്കാൻ കോടതി ഉത്തരവ്. വാരണാസി ജില്ലാ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ ഫയൽ ചെയ്തിട്ടുള്ള എട്ട് കേസുകളിലാണ് ജില്ലാ കോടതി ഒരുമിച്ച് വാദം കേൾക്കുക.

ശി​വ​ലിം​ഗ​മാ​ണെ​ന്ന് ‘ഹി​ന്ദു​ത്വ’ പ​ക്ഷം അ​വ​കാ​ശ​പ്പെ​ട്ട വാ​രാ​ണ​സി ഗ്യാ​ൻ​വാ​പി പ​ള്ളി​യി​ലെ വു​ദു​ഖാ​ന​യി​ലെ ജ​ല​ധാ​ര​യു​ടെ കാ​ല​പ്പ​ഴ​ക്കം നി​ർ​ണ​യി​ക്കാ​ൻ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി കഴിഞ്ഞ ദിവസം താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചിരുന്നു. കേ​ന്ദ്ര സ​ർ​ക്കാ​റി​നും ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​റി​നും വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യു​ടെ എ​തി​ർ​പ്പ് പ​രി​ഗ​ണി​ച്ചാ​ണ് വി​ധി ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഇ​നി​യൊ​രു​ത്ത​ര​വ് വ​രെ മ​ര​വി​പ്പി​ച്ചത്.

അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ഉ​ത്ത​ര​വ് സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സു​പ്രീം​കോ​ട​തി ഗ്യാ​ൻ​വാ​പി പ​ള്ളി ക​മ്മി​റ്റി​യു​ടെ അ​പ്പീ​ലി​ന് മ​റു​പ​ടി ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ടും യു.​പി സ​ർ​ക്കാ​റി​നോ​ടും നി​ർ​ദേ​ശി​ച്ചിട്ടുണ്ട്. മേ​യ് 22ന് ​കാ​ർ​ബ​ൺ പ​രി​ശോ​ധ​ന ന​ട​ത്താ​നി​രി​ക്കു​ക​യാ​ണെ​ന്നും അ​ത് ത​ട​യ​ണ​മെ​ന്നും പ​ള്ളി ന​ട​ത്തി​പ്പു​കാ​രാ​യ അ​ഞ്ചു​മ​ൻ ഇ​ൻ​തി​സാ​മി​യ മ​സ്ജി​ദ് പ​രി​പാ​ല​ന ​ക​മ്മി​റ്റി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹു​സൈ​ഫ അ​ഹ്മ​ദി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഈ ​വി​ഷ​യം ശ്ര​ദ്ധ​യോ​ടെ പ​രി​ശോ​ധി​ക്കേ​ണ്ട​ത​ല്ലേ എ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യോ​ട് ചോ​ദി​ച്ചു.

അ​തെ​യെ​ന്ന് മ​റു​പ​ടി ന​ൽ​കി​യ എ​സ്.​ജി ഒ​രു കൂ​ട്ട​ർ ശി​വ​ലിം​ഗ​മാ​ണെ​ന്നും മ​റു​വി​ഭാ​ഗം ജ​ല​ധാ​ര​യാ​ണെ​ന്നും പ​റ​യു​ന്ന നി​ർ​മി​തി​ക്ക് ഒ​രു ത​ക​രാ​റും പ​റ്റ​രു​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ഗ്യാ​ൻ​വാ​പി പ​ള്ളി​യി​ലെ വു​ദു​ഖാ​ന​യി​ലെ ജ​ല​ധാ​ര ശി​വ​ലിം​ഗ​മാ​ണെ​ന്ന ത​ർ​ക്ക​ത്തി​ന് ബ​ലം ന​ൽ​കു​ന്ന ത​ര​ത്തി​ൽ കാ​ർ​ബ​ൺ പ​രി​ശോ​ധ​ന​ക്കു​ള്ള വാ​രാ​ണ​സി കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രാ​യ അ​പ്പീ​ൽ നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി വി​ധി​യെ​ന്ന് അ​ഹ്മ​ദി ബോ​ധി​പ്പി​ച്ചു.

പ​ള്ളി ക​മ്മി​റ്റി​യു​ടെ പ്ര​​ത്യേ​കാ​നു​മ​തി ഹ​ര​ജി ആ​ദ്യ ഹ​ര​ജി​ക്കൊ​പ്പം കേ​ൾ​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ച​ന്ദ്ര​ചൂ​ഡ് വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ സു​പ്രീം​കോ​ട​തി ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ റി​പ്പോ​ർ​ട്ട് തേ​ട​ണ​മെ​ന്ന് ‘ഹി​ന്ദു ക​ക്ഷി​ക​ൾ’​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. വി​ഷ്ണു​ ശ​ങ്ക​ർ ജെ​യി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ നി​ർ​ദേ​ശ​ത്തെ എ​തി​ർ​ത്തു. സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​ന്റെ വാ​ദം അം​ഗീ​ക​രി​ച്ച് സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ഉ​ത്ത​ര​വ് മ​ര​വി​പ്പി​ക്കു​ക​യാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ആ​വ​ർ​ത്തി​ച്ചു.

അ​തി​നി​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ എ.​എ​സ്.​ഐ​യു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് ച​ന്ദ്ര​ചൂ​ഡ് കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ർ​ക്ക​ത്തി​ൽ സു​പ്രീം​കോ​ട​തി​ക്ക് അ​ൽ​പം ശ്ര​ദ്ധ​യോ​ടെ നീ​ങ്ങേ​ണ്ട​തു​ണ്ടെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് പ​റ​ഞ്ഞു. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ത​ങ്ങ​ൾ​ക്ക് മു​ന്നി​ലു​ള്ള വ​ഴി​ക​ൾ എ​ന്തെ​ന്ന് കേ​ന്ദ്ര​വും യു.​പി​യും ആ​ലോ​ചി​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Gyanvapi mosque case:Varanasi District Court orders clubbing of all cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.