ഗ്യാൻവാപി: പുരാവസ്തു സർവേക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയിൽ

വാരണാസി: ഗ്യാൻവാപി പള്ളിയിൽ പുരാവസ്തു സർവേക്ക് അനുമതി നൽകിയ അലഹബാദ് ഹൈകോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയിൽ. സർവേ തടയണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന് മുമ്പാകെയാണ് ഹരജി നൽകിയത്.

നേരത്തെ ഗ്യാൻവാപി പള്ളിയിൽ സ​ർ​വേ ന​ട​ത്താ​ൻ വാ​രാ​ണ​സി ജി​ല്ല കോ​ട​തി ജൂ​ലൈ 21ന് ​പു​റ​​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി അലഹബാദ് ഹൈകോടതി തള്ളിയിരുന്നു. ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് പ്രീ​തി​ങ്ക​ർ ദി​വാ​ക​റാണ് മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളിയത്.

സ​ർ​വേ കൊ​ണ്ട് വാ​രാ​ണ​സി ഗ്യാ​ൻ​വാ​പി പ​ള്ളി​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കി​ല്ലെ​ന്ന പു​രാ​വ​സ്തു വ​കു​പ്പി​ന്റെ അ​വ​കാ​ശ വാ​ദം മ​സ്ജി​ദ് ക​മ്മി​റ്റി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ എ​ഫ്.​എ​സ്.​എ. ന​ഖ്‍വി അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി​യി​ൽ ചോദ്യം ചെയ്തിരുന്നു. സ​ർ​വേ അ​നു​വ​ദി​ക്ക​രു​തെ​ന്ന മ​സ്ജി​ദ് ക​മ്മി​റ്റി​യു​ടെ ഹ​ര​ജി​യി​ൽ മൂ​ന്ന് ദി​വ​സ​ത്തെ വാ​ദം പൂ​ർ​ത്തി​യാ​ക്കി​യയാണ് ഹൈ​കോ​ട​തിയുടെ വിധി പുറത്ത് വന്നത്.

Tags:    
News Summary - Gyanvapi mosque committee moves Supreme Court against Allahabad HC order allowing ASI survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.