‘റോ’ ഏജന്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് കനേഡിയൻ യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ അറസ്റ്റിൽ

ആഗ്ര (ഉത്തർപ്രദേശ്) ‘റോ’ ഏജന്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട കനേഡിയൻ യുവതിയെ ബലാത്സംഗം ചെയ്ത ജിം പരിശീലകൻ അറസ്റ്റിൽ. ജിം പരിശീലകനായ സാഹിൽ ശർമ്മയാണ് പൊലീസ് വലയിലായത്. വിവാഹം കഴിക്കാമെന്ന് വഗ്ദാനം ചെയ്ത ഇയാൾ ആഗസ്റ്റിനും സെപ്റ്റംബറിനുമിടയിൽ യുവതിയുടെ ഇന്ത്യ സന്ദർശന വേളയിൽ അവരെ കാണുകയും ഡൽഹിയിലും ആഗ്രയിലും വെച്ച് ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു.

ആഗ്ര പൊലീസ് ബലാത്സംഗത്തിനും ക്രിമിനൽ ഭീഷണിപ്പെടുത്തലിനും ഇയാൾക്കെതിരെ കേസെടുത്തു. ടിൻഡർ എന്ന ഡേറ്റിംഗ് ആപ്പിലാണ് ഇരുവരും കണ്ടുമുട്ടിയത്. സാഹിൽ അവരുടെ വിശ്വാസം നേടുന്നതിനായി റോ ഓഫിസറായി വേഷമിടുകയായിരുന്നു. രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിന് താൻ അയച്ച വാട്സ്ആപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്യാൻ ഇയാൾ യുവതിയെ നിർബന്ധിച്ചിരുന്നതായും പരാതിയുണ്ട്.

കാനഡയിൽ തിരിച്ചെത്തിയ ശേഷം താൻ ഗർഭിണിയാണെന്ന് യുവതി സാഹിലിനെ അറിയിക്കുകയായിരുന്നു. തുടർന്ന് തന്റെ നഗ്നചിത്രങ്ങൾ ഡാർക്ക് വെബിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. ബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും അന്വേഷണം പൂർത്തിയായാൽ സാഹിലിനെ അറസ്റ്റ് ചെയ്യുമെന്നും ആഗ്ര പോലീസ് അറിയിച്ചു. 

Tags:    
News Summary - Gym trainer arrested for raping Canadian woman by mistaking him for 'RAW' agent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.