എച്ച്​ വൺ ബി വിസ നൽകുന്നതിൽ നിയന്ത്രണം

വാഷിങ്​ടൺ: ഇന്ത്യൻ ​െഎടി മേഖലക്ക്​ കനത്ത തിരിച്ചടി നൽകി എച്ച് വൺ ബി വിസ നൽകുന്നതിൽ അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തി. ഇത്​ അനുസരിച്ച്​ കാലതാമസമില്ലാതെ വിസ ലഭിക്കുന്നതിനുണ്ടായിരുന്ന സൗകര്യം താൽകാലികമായി നിർത്തിവെച്ചു. എച്ച്​–1ബി വിസ പെ​െട്ടന്ന്​ ലഭിക്കുന്നതിന്​​ 1255 ഡോളർ അധികമായി അടക്കാനുള്ള അവസരമുണ്ടായിരുന്നു. ഇൗ സൗകര്യമാണ്​ നിർത്തിവെച്ചത്​. ഏപ്രിൽ മുതൽ ആറ്​ മാസത്തേക്കാണ്​ നിയന്ത്രണം.

വിസ പരിഷ്കരണം ട്രംപ്​ ഭരണത്തിലെ തങ്ങളുടെ പുതിയ കുടിയേറ്റ നയത്തി​​െൻറ ഭാഗമാണെന്നും ഇത്​ അമേരിക്കൻ സമ്പദ്​വ്യവസ്​ഥയെ ശക്​തിപ്പെടുത്തുമെന്നും യു.എസ് വൃത്തങ്ങൾ അറിയിച്ചു. പുതിയ നടപടിക്കെതിരെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്​ ജയശങ്കറും വ്യവസായ സെക്രട്ടറിയും യു.എസ്​ ഉദ്യോഗസ്​ഥരുമായി ചർച്ച നടത്തുകയും ഇന്ത്യയുടെ ആശങ്ക അറിയിക്കുകയും ചെയ്​തിരുന്നു.​ 

കമ്പ്യൂട്ടര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് യുഎസ് നല്‍കുന്ന എച്ച് വണ്‍ ബി വിസ 86 % ലഭിക്കുന്നത് ഇന്ത്യക്കാര്‍ക്കാണ്.1990 കളിലാണ് എച്ച് വൺ ബി വീസകൾ പ്രചാരത്തിലായത്. തൊഴിലുടമകൾക്ക് ഉന്നത  വൈദഗ്ധ്യമുള്ള ജീവനക്കാരെ വിദേശത്തു നിന്നു കൊണ്ടുവരാൻ അനുവദിക്കുന്നതാണ് ഈ വീസകൾ. ശാസ്ത്രജ്ഞർ, കംപ്യൂട്ടർ പ്രോഗ്രാമർമാർ, എൻജിനിയർന്മാർ എന്നിവർക്കാണ് ഇൗ വിസയുടെ പരിഗണന ലഭിച്ചിരുന്നത്. 


 

Tags:    
News Summary - H-1B Visa Reform to be Part of Immigration Package

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.