ന്യൂഡൽഹി: ഹാദിയ കേസ് എൻ.െഎ.എക്ക് കൈമാറിയ സുപ്രീംകോടതി വിധി തിരിച്ചുവിളിക്കണമെന്നും അവരെ സുപ്രീംകോടതിയിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് ശഫിൻ ജഹാൻ സുപ്രീംകോടതിയിൽ. കഴിഞ്ഞമാസം 17ന് സുപ്രീംകോടതി വിധിക്കുശേഷം ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ ഹരജിയെന്ന് ശഫിൻ ജഹാൻ ബോധിപ്പിച്ചു.
ഹാദിയയുടെ വീട്ടിൽ നടത്തിയ സന്ദർശനത്തിെൻറ വിഡിയോ രാഹുൽ ഇൗശ്വർ പുറത്തുവിട്ടതും വനിത ആക്ടിവിസ്റ്റുകൾക്ക് ഹാദിയയെ കാണാൻ അനുമതി നിഷേധിക്കപ്പെട്ടതും വിധി റദ്ദാക്കി ഹാദിയയെ അടിയന്തരമായി സുപ്രീംകോടതിയിലേക്ക് വിളിപ്പിക്കാൻ പര്യാപ്തമായ സംഭവങ്ങളാണെന്ന് ഹരജിയിൽ ബോധിപ്പിച്ചു.
രാഹുൽ ഇൗശ്വർ പുറത്തുവിട്ട വിഡിയോ ഹാദിയ വീട്ടുതടങ്കലിലാണെന്ന് തെളിയിക്കുന്നതാണെന്ന് ഹരജിയിൽ പറയുന്നു. തെൻറ മതം അനുഷ്ഠിക്കുന്നതിെൻറ പേരിൽ അച്ഛനും അമ്മയും പീഡിപ്പിക്കുന്നതായി ഹാദിയ പറയുന്നത് വിഡിയോയിലുണ്ട്. കഴിഞ്ഞമാസം 17ന് ചിത്രീകരിച്ച വിഡിയോയുടെ പകർപ്പ് ഹരജിക്കൊപ്പമുണ്ട്.
ഹാദിയയെ വീട്ടുതടങ്കലിലാക്കിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷനും പരാതി ലഭിച്ചതായി ഹരജിയിൽ പറയുന്നു. അഖില കടുത്ത മനുഷ്യാവകാശ ലംഘനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് മനുഷ്യാവകാശ കമീഷൻ ആക്ടിങ് പ്രസിഡൻറ് പി. മോഹൻദാസും വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈനും വ്യക്തമാക്കിയതാണ്. അതിനുശേഷം ഹാദിയയെ കാണാൻ വനിത ആക്ടിവിസ്റ്റുകൾ പോയെങ്കിലും പിതാവ് അശോകൻ കാണാൻ അനുവദിച്ചില്ല. തന്നെ രക്ഷിക്കണമെന്നും അവരെന്നെ അടിക്കുകയാണെന്നും ഹാദിയ ജനലിലൂടെ നിലവിളിക്കുന്നത് ഇൗ ആക്ടിവിസ്റ്റുകൾ കേട്ടു. ഇത്തരം ക്രൂരത കാണിക്കാൻ വീട്ടുകാരെ അനുവദിക്കരുതെന്ന് ഹരജിയിൽ ബോധിപ്പിച്ചു.
ഇതിനുപുറമെ, മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആർ.വി. രവീന്ദ്രൻ ഹാദിയ കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്നതിെൻറ മേൽനോട്ടം ഏറ്റെടുക്കാൻ തയാറായിട്ടില്ല. എന്നിട്ടും കഴിഞ്ഞമാസം 28ന് എൻ.െഎ.എ കേസിെൻറ ബന്ധം കണ്ടെത്തി എന്ന തരത്തിൽ ഒരു പത്രത്തിൽ റിപ്പോർട്ട് വന്നു. അന്വേഷണം സ്വതന്ത്രമായിരിക്കണമെന്ന സുപ്രീംകോടതി വിധിയുടെ താൽപര്യമാണ് ഇൗ റിപ്പോർട്ടിലൂടെ ലംഘിക്കപ്പെട്ടത്. അതിനാൽ അന്വേഷണവുമായി മുന്നോട്ടുപോകരുതെന്ന് എൻ.െഎ.എയോട് ആവശ്യപ്പെടണമെന്ന് ശഫിൻ ജഹാൻ ഹരജിയിൽ ബോധിപ്പിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.