ന്യൂഡൽഹി: ദേശീയ, അന്തർദേശീയ മാധ്യമങ്ങളിലെത്തിയ കേരളത്തിലെ ഹാദിയ കേസിന് മേൽനോട്ടം വഹിക്കാനില്ലെന്ന് ജസ്റ്റിസ് ആർ.വി. രവീന്ദ്രൻ സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ ദേശീയ അന്വേഷണ ഏജൻസിക്ക് ഹാദിയ കേസ് അേന്വഷണം തുടങ്ങാൻ കഴിയാതെയായി. റിട്ട. ജഡ്ജിയുടെ മാർഗനിർദേശത്തിലും മേൽനോട്ടത്തിലുമാണ് അന്വേഷണം നടത്തേണ്ടതെന്ന് സുപ്രീംകോടതി വിധിയിൽ പ്രത്യേകം വ്യക്തമാക്കിയിരുന്നു.
അതിനാൽ, കേസ് അന്വേഷണം മുന്നോട്ടുേപാകുന്നതിന് മറ്റൊരു ജഡ്ജിയെ മേൽനോട്ടത്തിനായി വെക്കേണ്ടിവരും. അതുവരെ അന്വേഷണ നടപടികളിലേക്ക് കടക്കാൻ എൻ.െഎ.എക്ക് കഴിയില്ല. എന്നാൽ, ജഡ്ജി ചുമതലയേറ്റെടുക്കും മുെമ്പ അന്വേഷണത്തിലെ കണ്ടെത്തലുകളെന്ന നിലയിൽ എൻ.െഎ.എയെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്ലീഷ് പത്രം ഏകപക്ഷീയമായ വാർത്ത നൽകിയിരുന്നു. ഇതിന് പിറകെയാണ് താൻ മേൽനോട്ടത്തിനില്ലെന്ന് മുൻ സുപ്രീംകോടതി ജഡ്ജികൂടിയായ ജസ്റ്റിസ് രവീന്ദ്രൻ സുപ്രീംകോടതിക്ക് കത്ത് നൽകിയ വിവരവും പുറത്തുവന്നത്. ഇതോടെ തുടങ്ങാത്ത അന്വേഷണത്തിെൻറ വാർത്ത എങ്ങനെ എൻ.െഎ.എ വൃത്തങ്ങളെ ഉദ്ധരിച്ച് വന്നുവെന്നത് ദുരൂഹമായി.
ജഡ്ജി പിന്മാറിയത് സുപ്രീംകോടതിയെ നേരിട്ട് അറിയിച്ചതിനാൽ ഇക്കാര്യം തങ്ങൾ കോടതി അറിയിക്കേണ്ട കാര്യമില്ലെന്ന് എൻ.െഎ.എക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ പ്രതികരിച്ചു. അതേസമയം, പുതിയ ജഡ്ജിയെ മേൽനോട്ടത്തിന് വെക്കാതെ അന്വേഷണം തുടങ്ങാനാകാത്തതിനാൽ ജഡ്ജി പിന്മാറിയത് തങ്ങൾ സുപ്രീംകോടതിയെ അറിയിക്കുമെന്ന് ശഫിൻ ജഹാന് വേണ്ടി ഹരജി ഫയൽ ചെയ്ത അഡ്വ. ഹാരിസ് ബീരാൻ അറിയിച്ചു. ഹാദിയയുമായി ബന്ധപ്പെട്ട് ഇതിനിടയിലുണ്ടായ സംഭവവികാസങ്ങളും സുപ്രീംകോടതിയെ ധരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.െഎ.എ അന്വേഷണത്തിെൻറ വിശ്വാസ്യതയിൽ ഹാദിയയുടെ ഭർത്താവ് ശഫിൻ ജഹാൻ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് റിട്ടയേഡ് സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടം അന്വേഷണത്തിന് വേണമെന്ന് സുപ്രീംകോടതി വിധിച്ചത്. കേസ് പരിഗണിച്ചതു മുതൽ എൻ.െഎ.എ അന്വേഷിക്കണമെന്ന നിലപാടെടുത്ത ജസ്റ്റിസ് ചന്ദ്രചൂഡ് മലയാളിയായ റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി കെ.എസ്. രാധാകൃഷണനെ ചുമതല ഏൽപിക്കാനാണ് പറഞ്ഞിരുന്നതെങ്കിലും ശഫിൻ ജഹാന് വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകരായ കപിൽ സിബലും ഇന്ദിര ജയ്സിങ്ങും വിയോജിപ്പ് പ്രകടിപ്പിച്ച് ജസ്റ്റിസ് രവീന്ദ്രെൻറ പേര് നിർദേശിക്കുകയായിരുന്നു.
മലയാളിയല്ലാത്ത റിട്ടയേഡ് ജഡ്ജ് ആണ് കേരളത്തിൽ ഇതിനകം വിവാദമായ കേസിൽ ഉചിതം എന്ന നിലപാടാണ് ഇരുവരും കൈക്കൊണ്ടത്. അങ്ങനെയാണ് തമിഴ്നാട്ടുകാരനായ ജസ്റ്റിസ് ആർ.വി. രവീന്ദ്രനെ ആഗസ്റ്റ് 16െൻറ വിധിയിൽ സുപ്രീംകോടതി മേൽനോട്ടത്തിന് നിയോഗിച്ചത്.
ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്ത അഖില എന്ന ഹാദിയയുടെ വിവാഹം റദ്ദാക്കി ഹിന്ദു മാതാപിതാക്കൾക്കൊപ്പം അയച്ച കേരള ഹൈകോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് സംഭവം എൻ.െഎ.എ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.