ന്യൂഡൽഹി: സുപ്രീംകോടതി ഹാദിയ കേസ് പരിഗണിച്ച തിങ്കളാഴ്ച ഹാദിയയുടെ മൊഴിയാണോ എൻ.െഎ.എ സമർപ്പിച്ച കാര്യങ്ങളാണോ ആദ്യം പരിശോധിക്കേണ്ടതെന്ന തർക്കത്തിനിടയിൽ സംസ്ഥാന സർക്കാർ അഭിഭാഷകൻ കൈകൊണ്ട നിലപാടിനെതിരെ രംഗത്തുവന്നത് സംസ്ഥാന വനിത കമീഷൻ അഭിഭാഷകൻ. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ വി. ഗിരി സ്വീകരിച്ച നിലപാട് അതിശക്തമായി ഖണ്ഡിച്ച് അഡ്വ. പി.വി. ദിനേശ് നടത്തിയ വാദത്തിന് മുമ്പിൽ നിശ്ശബ്ദരായ മൂന്നംഗ ബെഞ്ചിന് ഒടുവിൽ ഹാദിയയുടെ മൊഴിയെടുക്കേണ്ടി വരുകയായിരുന്നു. ഉത്തരവിടുന്ന നേരത്ത് ദിനേശിെൻറ ഇടപെടലിനോടുള്ള ഇഷ്ടക്കുറവ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
ഹാദിയയുടെ മൊഴിയെടുക്കുമെന്ന സാഹചര്യം സംജാതമായേപ്പാഴാണ് എല്ലാവരെയും ഞെട്ടിച്ച് കേരള സർക്കാറിെൻറ അഭിഭാഷകൻ രംഗത്തുവന്നത്. വ്യക്തിപരമായ തലത്തിൽനിന്നുകൊണ്ട് താൻ പറയുന്നത് സുപ്രീംകോടതി മുമ്പിൽ െവച്ച എൻ.െഎ.എ രേഖകളിലേക്ക് നോക്കണമെന്നാണെന്ന് ഗിരി വാദിച്ചു. ചില ഘട്ടങ്ങളിൽ നമുക്ക് ഇത് നോക്കേണ്ടി വരുമെന്നും ഇതിെൻറ വിപുലമായ ചിത്രം ലഭിക്കേണ്ടതുണ്ടെന്നും ഗിരി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാറിനോട് അഭിപ്രായം ആരായുകപോലും ചെയ്യാത്ത നിർണായക ഘട്ടത്തിലായിരുന്നു അഡ്വ. വി. ഗിരിയുടെ ഇടപെടൽ. അശോകെൻറയും എൻ.െഎ.എ അഭിഭാഷകരുടെയും നിലപാടിനെ പിന്തുണച്ച വാദം കേട്ട് നിങ്ങൾ ആരുടെ അഭിഭാഷകനാണെന്ന് ചീഫ് ജസ്റ്റിസ് ചോദിക്കുകയും ചെയ്തു. ഹാദിയയുടെ മൊഴി എടുക്കുമെന്ന് തോന്നിച്ച ഘട്ടത്തിലെ ഇൗ തടസ്സവാദം കേട്ട് മുതിർന്ന അഭിഭാഷകരായ കപിൽ സിബലും ഇന്ദിര ജയ്സിങ്ങും ഞെട്ടി.
സംസ്ഥാന വനിത കമീഷന് വേണ്ടി ഹാജരായ അഡ്വ. പി.വി. ദിനേശിെൻറ കൈപിടിച്ച് എന്താണ് കേരളത്തിെൻറ അഭിഭാഷകൻ ഇപ്പറയുന്നതെന്ന് ഇന്ദിര ജയ്സിങ് ചോദിച്ചു. ഇൗ പറയുന്ന ആരോപണങ്ങളിൽ ഒന്നുമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയെ ബോധിപ്പിച്ചിട്ടുള്ളതാണെന്ന് കപിൽ സിബൽ കോടതിയോട് പറഞ്ഞപ്പോൾ ഞങ്ങൾക്കും ഇതേ കുറിച്ച് ആശങ്കയുണ്ടെന്നായിരുന്നു ജസ്റ്റിസ് ഖൻവിൽകറുടെ പ്രതികരണം. ആഗസ്റ്റ് 16ലെ ഉത്തരവിന് ശേഷം കേരള സർക്കാർ തങ്ങൾക്ക് ഇത്തരം 89 കേസുകൾ കൂടി കൈമാറിയിട്ടുണ്ടെന്ന് എൻ.െഎ.എയുെട മനീന്ദർ സിങ് ഇതിനിടയിൽ പറഞ്ഞപ്പോൾ അവരന്വേഷിക്കെട്ട. അത് വാദിക്കെട്ട എന്ന് സിബൽ മറുപടി നൽകി. എന്നാൽ ഇൗ സ്ത്രീ കരുതൽ തടങ്കലിൽ പോലുമല്ല, നിയമവിരുദ്ധമായ തടങ്കലിലാണെന്ന് സിബൽ വാദിച്ചു.
സംസ്ഥാന വനിത കമീഷനെ ഹാദിയയെ കാണാൻ അനുവദിക്കാത്തവർ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനെ അനുവദിച്ചുവെന്ന് ൈസനബയുടെ അഭിഭാഷകനായ നൂർ മുഹമ്മദ് പറഞ്ഞു. ഇൗ സമയത്താണ് ‘‘ഒരു സ്ത്രീ ഇവിടെ ഒന്നര മണിക്കൂറായി ഇൗ നിൽപ്പിലാണ്’’ എന്ന് പറഞ്ഞ് അഡ്വ. പി.വി. ദിനേശ് രണ്ടാം നിരയിൽ നിന്ന് മുൻ നിരയിലേക്ക് കയറി നിന്നത്. ‘‘ഇൗ സ്ത്രീ ഒരു ഡോക്ടറാണ്. അവർക്ക് ഇംഗ്ലീഷ് മനസ്സിലാകും. എന്നിട്ട് വിവാഹത്തിന് സമ്മതം നൽകാൻ അവൾക്ക് പ്രാപ്തിയുണ്ടോ എന്ന് ചർച്ച ചെയ്യുകയാണ് ഇൗ കോടതി. ഇൗ സ്ത്രീയെ കോടതിയിൽ നിർത്തി ചർച്ച ചെയ്യാൻ പാടില്ലാത്തതാണിത്. സമ്മതം നൽകാൻ പ്രാപ്തിയില്ലാത്ത സ്ത്രീയെന്ന് പറഞ്ഞ് ഇൗ കോടതിയിൽനിന്ന് അവർ പുറത്തിറങ്ങുന്ന നിമിഷം മുഴുവൻ മാധ്യമങ്ങളും ഇത് ചർച്ച ചെയ്യാൻ തുടങ്ങും. കോടതി അവർക്കുള്ള ആദരവ് നൽകേണ്ടതുണ്ട്.’’ ദിനേശ് പറഞ്ഞു. എെൻറ ഇൗ സഹപ്രവർത്തകൻ പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞ് സിബൽ ദിനേശിനെ പ്രശംസിച്ചു.
അവർ പറയുന്നത് ഹാദിയ ‘ഡോക്ടേഡ്’ ആണെന്നാണ്. എന്നാൽ അവർ ഒരു ഡോക്ടറാണ് എന്ന് സിബൽ ദിനേശിെൻറ വാദത്തോട് കൂട്ടിേച്ചർക്കുകയും ചെയ്തതോടെ ഹാദിയയുമായുള്ള സംഭാഷണം തുടങ്ങാൻ ചീഫ് ജസ്റ്റിസ് തീരുമാനിക്കുകയായിരുന്നു.തുടർന്ന് സംസാരിക്കാൻ നേരത്ത് ഹാദിയ പരിഭാഷകനെ ആവശ്യപ്പെട്ടപ്പോൾ ദിനേശിനെ ചീഫ് ജസ്റ്റിസ് രൂക്ഷമായി വിമർശിച്ചു. ഇൗ തരത്തിൽ നടത്തിയ ഇടപെടലുകൾക്ക് ദിനേശ് മുമ്പും ജഡ്ജിമാരുടെ അതൃപ്തിക്കിരയായിട്ടുണ്ട്. കേസുകൾ പരാമർശിക്കാനുള്ള അവകാശം അഡ്വക്കറ്റ് ഒാൺ റെക്കോഡ്സിൽ നിന്ന് മുതിർന്ന അഭിഭാഷകർ കവരുന്ന നടപടി സുപ്രീംേകാടതിയെ കൊണ്ട് തിരുത്തിച്ചത് ദിനേശ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.