മലപ്പുറം: ശഫിൻ ജഹാനുമായുള്ള വിവാഹ രജിസ്ട്രേഷൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ കോട്ടക്കൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് ഒാഫിസിൽ അപേക്ഷ നൽകി. വിവാഹം റദ്ദാക്കിയ ഹൈകോടതി നടപടി അസാധുവാക്കി സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സർട്ടിഫിക്കറ്റിനായി വീണ്ടും അപേക്ഷിച്ചത്.
2016 ഡിസംബർ 19നാണ് പുത്തൂർ മഹല്ല് ഖാദിയുടെ കാർമികത്വത്തിൽ നാഷണൽ വിമൻസ് ഫ്രണ്ട് നേതാവ് സൈനബയുടെ വീട്ടിൽ ഹാദിയയുടെ നിക്കാഹ് നടന്നത്. 20ന് ഒതുക്കുങ്ങൽ പഞ്ചായത്ത് സെക്രട്ടറിക്ക് വിവാഹ രജിസ്ട്രേഷന് അപേക്ഷ നൽകി. എന്നാൽ, 21ന് ൈഹകോടതി രജിസ്ട്രേഷൻ നടപടികൾ സ്റ്റേ ചെയ്തു. വിവാഹത്തിൽ ദുരൂഹതയുണ്ടെന്നും സർട്ടിഫിക്കറ്റ് നൽകരുതെന്നും കോടതി നിർദേശിച്ചു.
ദുരൂഹതയില്ലെന്ന് വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥൻ ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും 2017 മേയ് 24ന് കേസ് വീണ്ടും പരിഗണിച്ച കോടതി, വിവാഹംതന്നെ റദ്ദാക്കി വിധി പുറപ്പെടുവിക്കുകയും ഹാദിയയെ മാതാപിതാക്കളുടെ കൂടെ വിട്ടയക്കുകയും ചെയ്തു. എന്നാൽ, 2018 മാർച്ച് എട്ടിന് വിവാഹം അംഗീകരിച്ച് സുപ്രീം കോടതി ഉത്തരവിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.