ന്യൂഡൽഹി: രാജ്യത്തെ ഹജ്ജ് എംബാർക്കേഷൻ പോയൻറുകളുടെ എണ്ണം 10ആയി വെട്ടിച്ചുരുക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. നേരേത്ത 21ഹജ്ജ് എംബാർക്കേഷൻ പോയിൻറുകളായിരുന്നു ഉണ്ടായിരുന്നത്. കോവിഡ് മഹാമാരിയുെട പശ്ചാത്തലത്തിലാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.
ലോക്സഭയിൽ ബെന്നി ബഹനാൻ എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കരിപ്പൂർ വിമാനത്താവളത്തെ ഹജ്ജ് 2021 നുള്ള എംബാർക്കേഷൻ പോയൻറായി നിശ്ചയിച്ചിട്ടില്ലെന്നും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ (എച്ച്.സി.ഒ.ഐ)യുടെ ശിപാർശയിൽ ന്യൂനപക്ഷകാര്യ മന്ത്രാലയമാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും ഹർദീപ് സിങ് പുരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.