ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് ഹജ്ജ് സീറ്റ് അനുവദിക്കുന്നതിൽ വിവേചനം ഒഴിവാക്കാൻ അഖിലേന്ത്യതലത്തിൽ ഒറ്റ നറുക്കെടുപ്പ് നടത്തുകേയാ അപേക്ഷകളുടെ അടിസ്ഥാനത്തിൽ നൽകുകയോ ചെയ്യണമെന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം മുൻനിർത്തി സുപ്രീംകോടതി കേന്ദ്രത്തിെൻറ നിലപാടു തേടി. 10 ദിവസത്തിനകം മറുപടി നല്‍കണമെന്ന് ച ീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എന്‍. ഖാന്‍വിൽകർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. പരാതികള്‍ അന്തിമമായി തീര്‍പ്പാക്കിയശേഷമായിരിക്കും നറുക്കെടുപ്പ് നടത്തി സീറ്റ് വിതരണം ചെയ്യുകയെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മേയ് 15-നകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന കേന്ദ്രത്തിെൻറ വാദം കണക്കിലെടുത്ത് നറുക്കെടുപ്പ് മാറ്റിവെക്കാന്‍ കോടതി വിസമ്മതിച്ചു. ജനുവരി 30ന് ഹരജി വീണ്ടും പരിഗണിക്കും. മുസ്ലിം ജനസംഖ്യ കൂടുതലുള്ള യു.പി, ബിഹാർ സംസ്ഥാനങ്ങൾക്ക് 12,000 സീറ്റുകളാണ് ലഭിക്കുന്നത്. ഇതിൽ അപേക്ഷകൾ 6,000 മാത്രമാണ്. പകുതി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. എന്നാൽ, കേരളത്തില്‍ 95,000 അപേക്ഷകരുള്ളപ്പോള്‍ അവസരം ലഭിക്കുന്നത് 6,000 പേർക്ക് മാത്രമാണെന്നും 15-ല്‍ ഒരാള്‍ക്കേ അവസരം ലഭിക്കൂവെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുവേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി. എന്നാൽ, മുഴുവൻ ഹജ്ജ് കമ്മിറ്റികളുമായി ചർച്ചചെയ്തതിനുശേഷമാണ് പുതിയ നയം രൂപവത്കരിച്ചതെന്ന് അറ്റോണി ജനറൽ കെ.കെ. വേണുേഗാപാൽ വാദിച്ചു.
2018-ലെ ഹജ്ജ് മാര്‍ഗരേഖകള്‍ ഭരണഘടനയുടെ 14, 25 വകുപ്പുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിർദേശവും നയങ്ങളും നടപ്പാക്കാന്‍ സംസ്ഥാന കമ്മിറ്റികള്‍ ബാധ്യസ്ഥരാണെന്ന് അറ്റോണി ജനറല്‍ പറഞ്ഞു. എന്നാല്‍, അഖിലേന്ത്യ ഹജ്ജ് കമ്മിറ്റിയല്ല, കേന്ദ്ര സര്‍ക്കാറുണ്ടാക്കിയ നയങ്ങളെയാണ് എതിര്‍ക്കുന്നതെന്ന് കേസിൽ ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.