മോദിയുടെ ജയം: പകുതി ക്രെഡിറ്റ്​ രാഹുലിനെന്ന്​ താക്കറെ

താനെ: 2014 ലോക്​സഭ തെരഞ്ഞെടുപ്പിലെ മോദിയുടെ വിജയത്തി​​െൻറ പകുതി ക്രെഡിറ്റ്​ രാഹുൽ ഗാന്ധിക്കാണെന്ന്​ മഹാരാഷ്​ട്ര നവനിർമാൺ സേന(എം.എൻ.എസ്​) നേതാവ്​ രാജ്​ താക്കറെ.ലോക്​സഭ തെരഞ്ഞെടുപ്പ്​ സമയത്ത്​ മോദിയെ പരിഹസിച്ചുള്ള രാഹുലി​​െൻറ പ്രചാരണം ബി.ജെ.പിക്ക്​​ ഗുണകരമായെന്ന്​ താക്കറെ പറഞ്ഞു. വിജയത്തി​​െൻറ പകുതി ക്രെഡിറ്റ്​ രാഹുലിനും 15 ശതമാനം സാമൂഹിക മാധ്യമങ്ങൾക്കും 10–20 ശതമാനം വരെ ​ക്രെഡിറ്റ്​ ബി.ജെ.പി പ്രവർത്തകർക്കും അവകാശപ്പെട്ടതാണ്​. 

എന്നാൽ ഇപ്പോൾ സ്ഥിതിയിൽ മാറ്റം വന്നിട്ടുണ്ട്​. നിലവിലെ സാഹചര്യത്തിൽ ഗുജറാത്തിൽ ബി.ജെ.പി തോൽക്കാനാണ്​ സാധ്യത. ഗുജറാത്തിൽ 150 സീറ്റിൽ വിജയിക്കുമെന്നാണ്​ ബി.ജെ.പി അവകാശപ്പെടുന്നത്​. അങ്ങനെ സംഭവിക്കണമെങ്കിൽ വോട്ടിങ്​ യന്ത്രങ്ങളിൽ കൃത്രിമം നടത്തണമെന്നും അദ്ദേഹം പരിഹസിച്ചു.

മോദി തരംഗം അവസാനിച്ചുവെന്ന്​ ശിവസേന എം.പി സഞ്​ജയ്​ റൗട്ട്​ പ്രസംഗിച്ചതിന്​​ പിന്നാലെയാണ്​ രാജ്​ താക്കറെയുടെ പ്രസ്​താവന. മോദി തരംഗം അവസാനിച്ചുവെന്ന്​ രാഹുലിന്​ രാജ്യത്തെ നയിക്കാൻ ശേഷിയുണ്ടെന്നുമായിരുന്നു ശിവസേന എം.പി സഞ്​ജയ്​ റൗട്ടി​​െൻറ പ്രസ്​താവന.

Tags:    
News Summary - Half Credit for Narendra Modi's 2014 Win Goes to Rahul Gandhi, Says Raj Thackeray–India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.