അട്ടാരി (അമൃത്സർ): പ്രണയിനിയെ തേടി അഫ്ഗാനിസ്താൻ വഴി പാകിസ്താനിൽ പ്രവേശിച്ച് ജയിലിൽ അകപ്പെട്ട മുംബൈക്കാ രൻ ഹാമിദ് അൻസാരി ഒടുവിൽ ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തി. പാക് ജയിലിൽ ആറു വർഷം തടവിൽ കഴിഞ്ഞ മുംബൈ സ്വദേശിയായ സോഫ ്റ്റ്വെയർ എൻജിനീയർ ഹാമിദ് അൻസാരിയാണ് അട്ടാരി-വാഗ അതിർത്തി വഴി ഇന്ത്യയിൽ തിരിച്ചെത്തിയത്. വാഗയിൽ ഇന്ത്യൻ ഭാഗത്ത് നിറകൺചിരിയുമായി കാത്തുനിന്ന മാതാപിതാക്കൾ അതിർത്തി കടന്ന് നടന്നെത്തിയ മകനെ വാരിപ്പുണർന്ന് സ്വീകരിച്ചു.
പെഷാവർ ജയിലിലായിരുന്ന ഇൗ മുപ്പത്തിമൂന്നുകാരനെ, തിരിച്ചയക്കണമെന്ന ഉത്തരവോടെ ചൊവ്വാഴ്ചയാണ് മോചിപ്പിച്ചത്. ഒാൺലൈൻ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കണ്ടുമുട്ടാനായി 2012ലാണ് ഹാമിദ് ഇന്ത്യ വിട്ടത്. പാകിസ്താനിൽ പ്രവേശിക്കാൻ അഫ്ഗാൻ വഴിയാണ് ഇയാൾ പോയത്. വ്യാജ പാക് തിരിച്ചറിയൽ കാർഡുമായി പാക് സേനയുടെ പിടിയിലായ ഹാമിദിനെ സൈനിക കോടതി 2015ൽ മൂന്നു വർഷം തടവിന് ശിക്ഷിച്ചു. ശിക്ഷാ കാലാവധി ഡിസംബർ 15ന് അവസാനിച്ചതോടെയാണ് മോചനവഴി തെളിഞ്ഞത്. അതേസമയം, ചാരവൃത്തിക്കായാണ് ഇയാൾ പാകിസ്താനിൽ എത്തിയതെന്നായിരുന്നു പാക് അധികൃതരുടെ വാദം.
ദൈവം ഞങ്ങളുടെ പ്രാർഥന കേട്ടുവെന്നും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തമാണിതെന്നും, വാഗയിൽ കാത്തിരുന്ന മാതാവ് ഫൗസിയയും പിതാവ് നിഹാൽ അൻസാരിയും പറഞ്ഞു. ഇന്ത്യൻ അധികൃതരുടെ നേതൃത്വത്തിൽ സ്വീകരിച്ച ഹാമിദിനെ വൈദ്യ പരിശോധനക്കു വിധേയനാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.