പൊറോട്ടക്ക്​ 18 ശതമാനം ജി.എസ്​.ടി; ഭക്ഷണഫാസിസമെന്ന്​ ട്വിറ്റർ കാമ്പയിൻ

ന്യൂഡൽഹി: പൊറോട്ടക്ക്​ 18 ശതമാനം ജി.എസ്​.ടി ഈടാക്കാനുള്ള തീരുമാനത്തിനെതിരെ ട്വിറ്ററിലും പ്രതിഷേധം. ഹാൻഡ്​സ്​ ഓഫ്​ പൊറോട്ട എന്ന ഹാഷ്​ടാഗിലാണ്​ കാമ്പയിൻ. കാമ്പയിൻ തുടങ്ങി മിനിട്ടുകൾക്കകം ഇത്​ ട്വിറ്ററിൽ ട്രെൻഡിങ്ങായി.

വ്യവസായി ആനന്ദ്​ മഹീന്ദ്ര അടക്കമുള്ളവർ പൊറോട്ടക്ക്​ 18 ശതമാനം നികുതി ഏർപ്പെടുത്തിയതിൽ പ്രതികരണവുമായി രംഗത്തെത്തി. രാജ്യം പലവിധ പ്രതിസന്ധികൾ നേരിടുന്ന സമയത്ത്​ നമ്മൾ പൊറോട്ടയുടെ നികുതിയുമായി ബന്ധപ്പെട്ട ചർച്ചയിലാണ്​. ഈ നികുതിയിൽ നിന്ന്​ രക്ഷപ്പെടാവുന്ന രീതിയിലുള്ള പൊറോട്ടയുണ്ടാവുമെന്നാണ്​ പ്രതീക്ഷയെന്ന്​ ആനന്ദ്​ മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.

പൊറോട്ട വെറുമൊരു ഭക്ഷ്യവിഭവമല്ലെന്നും ഒരു വികാരമാണെന്നുമാണ്​ ട്വിറ്ററിലെ മറ്റൊരു കമൻറ്​. പൊറോട്ട വിഭവങ്ങൾ ആളുകളിൽ നിന്ന്​ ക്ഷണിച്ചാണ്​ കേരള വിനോദസഞ്ചാര വകുപ്പ്​ ഹാൻഡ്​സ്​ ഓഫ്​ പൊറോട്ട കാമ്പയിനൊപ്പം​ ചേർന്നത്​.

പൊറോട്ടക്ക്​ 18 ശതമാനം ജി.എസ്​.ടി ഏർപ്പെടുത്തി കർണാടക അതോററ്റി ഫോർ അഡ്വാൻസ്​ റൂളിംഗാണ്​ ഉത്തരവിറക്കിയത്​. റൊട്ടി വിഭവങ്ങളുടെ കൂട്ടത്തിൽ പൊറോട്ട പെടില്ലെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതേസമയം, തീരുമാനത്തിനെതിരെ അപ്പീൽ പോകുമെന്ന്​ ബംഗളൂരുവിലെ ഭക്ഷ്യകമ്പനിയായ ഐഡി ഫ്രെഷ്​ അറിയിച്ചു.
 

Tags:    
News Summary - HandsOffPorotta Trends As Debate On Roti vs Parotta GST Slabs-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.