ന്യൂഡൽഹി: തൂക്കുകയറിന് പകരം ശാസ്ത്രീയവും വേദന കുറഞ്ഞതുമായ രീതി വധശിക്ഷക്ക് ഉപയോഗിക്കാവുന്നതാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. തൂക്കുകയറിട്ട് വധശിക്ഷ നടപ്പാക്കുന്നത് മനുഷ്യത്വമില്ലായ്മയായതിനാൽ ആ രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിെൻറ അഭിപ്രായം തേടുകയും ചെയ്തു.
ഒരു തടുവുപുള്ളിക്ക് മാന്യമായ തരത്തിൽ വധശിക്ഷ നൽകുന്നതിന് ഭരണഘടനയുടെ 21ാം അനുഛേദം അവകാശം നൽകുന്നുണ്ടെന്ന് കാണിച്ച് സമർപ്പിച്ച ഹരജിയിലാണ് മൂന്നാഴ്ചക്കകം മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചത്. തൂക്കിക്കൊല്ലുന്ന രീതി വധശിക്ഷക്ക് ഒഴിവാക്കണമെന്ന് നേരത്തെ സുപ്രീംകോടതി പല വിധികളിലും ചൂണ്ടിക്കാണിച്ചതാണെന്ന് അഭിഭാഷകനായ റിഷി മൽഹോത്ര സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ ബോധിപ്പിച്ചു. വെടിവെച്ചും വിഷം കുത്തിവെച്ചും വധശിക്ഷ നൽകുന്നത് പരിശോധിക്കണമെന്ന നിയമ കമീഷൻ ശിപാർശയും ഹരജിയിൽ ബദൽ മാർഗമായി മുന്നോട്ടുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.