ഹനുമാൻചാലിസ വിവാദം: എം.പി നവനീത് റാണക്കും ഭർത്താവ് രവിക്കും രാജ്യദ്രോഹ കേസിൽ ജാമ്യം

ന്യൂഡൽഹി: മഹാരാഷ്ട്ര എം.പി നവനീത് റാണക്കും അവരുടെ ഭർത്താവും എം.എൽ.എയുമായ രവി റാണക്കും രാജ്യദ്രോഹ കേസിൽ ജാമ്യം. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലി വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.

50,000 രൂപയുടെ ബോണ്ടിലും ആൾജാമ്യത്തിലുമാണ് ഇരുവർക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ മുംബൈ കോടതി ഇരുവരേയും മേയ് ആറ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഏപ്രിൽ 23നാണ് വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കിയെന്ന കുറ്റത്തിന് ഇവർ പിടിയിലായത്.

അന്വേഷണത്തോട് പൂർണമായും സഹകരിക്കാൻ ഇരുവരോട് കോടതി നിർദേശച്ചിട്ടുണ്ട്. പൊലീസ് ആവ​ശ്യപ്പെടുന്ന സമയത്ത് ഇരുവരും ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥർ 24 മണിക്കൂർ മുമ്പ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Hanuman Chalisa row: MP Navneet Rana, MLA husband Ravi get bail in sedition case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.