ന്യൂഡൽഹി: പാകിസ്താനിലെ ബാലാകോട്ടിലെ ജയ്ശ് ഭീകര കേന്ദ്രം തകർത്ത വ്യോമസേനക്ക് സർവകക്ഷിയോഗത്തിെ ൻറ പ്രശംസ. ഭീകരതക്കെതിരായ നടപടികൾക്ക് എല്ലാ പാർട്ടികളും കേന്ദ്ര സർക്കാറിന് ഒറ്റക്കെട്ടായി പൂർണ പിന്തുണ അറി യിച്ചു. സൈനിക നടപടിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചത്.
വിദേശകാര്യ മന്ത്രി സുഷമ സ് വരാജ് ജയ്ശെ മുഹമ്മദിെൻറ ഭീകരകേന്ദ്രം തകർത്തതിനെക്കുറിച്ച് വിശദീകരിച്ചു. എല്ലാ പാർട്ടി നേതാക്കളും ഒ രേസ്വരത്തിൽ വ്യോമസേനയെ അഭിനന്ദിച്ചതിലും ഭീകരതക്കെതിരായ സർക്കാർ നടപടിക്ക് രാഷ്ട്രീയത്തിന് അതീതമായി പൂർണ പിന്തുണ വാഗ്ദാനംചെയ്തതിലും സന്തോഷമുണ്ടെന്ന് യോഗ ശേഷം സുഷമ സ്വരാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യോഗത്തിൽ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി, പാർലെമൻററികാര്യ മന്ത്രി വിജയ് ഗോയൽ എന്നിവരും പെങ്കടുത്തു. വിഷയത്തിൽ താൻ മറ്റു രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി ബന്ധപ്പെട്ടുവരുകയാണെന്ന് സുഷമ സ്വരാജ് പാർട്ടി നേതാക്കളെ അറിയിച്ചു. ചൈന സന്ദർശിക്കുന്ന അവർ ചൈന, റഷ്യ വിദേശകാര്യ മന്ത്രിമാരോട് സർക്കാർ നടപടിയെക്കുറിച്ച് വിശദീകരിക്കും. രാജ്യത്തുനിന്ന് തീവ്രവാദം ഉന്മൂലനംചെയ്യാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ നൽകുമെന്ന് യോഗത്തിൽ പെങ്കടുത്ത രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.െഎ നേതാവ് ഡി. രാജ, ഡെറക് ഒബ്രയേൻ (തൃണമൂൽ കോൺഗ്രസ്), ഉമർ അബ്ദുല്ല (നാഷനൽ കോൺഫറൻസ്), പ്രഫുൽ പേട്ടൽ (എൻ.സി.പി), സതീഷ് മിശ്ര (ബി.എസ്.പി), നരേഷ് ഗുജ്റാൾ ( അകാലിദൾ), രാംദാസ് അത്താവ്ലെ (ആർ.പി.െഎ), ഭർതൃഹരി മഹ്തബ് (ബി.ജെ.ഡി) തുടങ്ങിയവരും യോഗത്തിൽ പെങ്കടുത്തു.
പിന്തുണയിൽ സന്തുഷ്ട - സുഷമ സ്വരാജ്
ന്യൂഡൽഹി: രാജ്യത്തെ വിവിധ രാഷ്ട്രീയ കക്ഷികൾ സർക്കാറിനും ഇന്ത്യൻ സൈന്യത്തിനും നൽകിയ പിന്തുണയിൽ താൻ സന്തുഷ്ടയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഡൽഹിയിൽ ചേർന്ന സർവ കക്ഷിയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്ന കേന്ദ്ര മന്ത്രി.
പാക് അധീന കശ്മീരിലെ ബലാക്കോട്ടയിൽ നടത്തിയ ആക്രമണത്തിൽ രാജ്യത്തെ വിവിധ രാഷ്ട്രീയ കക്ഷികൾ സൈന്യത്തെ അഭിനന്ദിച്ചു. ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാറിന് പിന്തുണ നൽകി. താനതിൽ സന്തുഷ്ടയാണ് -സുഷമ പറഞ്ഞു.
ജയ്ശെ മുഹമ്മദിെൻറ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണം സംബന്ധിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കൽ പോംപിയോയുമായി ചർച്ച നടത്തിയതായി സുഷമ സർവ കക്ഷി യോഗത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.