ഹാർദിക്​ പ​േട്ടൽ ആശുപത്രി വിട്ടു; നിരാഹാരം തുടരും

അഹ്​മദാബാദ്​: പട്ടീദാർ സമുദായത്തിന്​ സംവരണം ആവശ്യപ്പെട്ട്​ ഹാർദിക്​ പ​േട്ടൽ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം തുടരും. ആരോഗ്യസ്​ഥിതി മോശമായി ചികിത്സയിലായിരുന്ന ഹാർദിക്​ ഞായറാഴ്​ച ആശുപത്രി വിട്ടതിനു പിന്നാലെയാണ്​ സമരം തുടരുമെന്ന്​ പ്രഖ്യാപിച്ചത്​.

സർക്കാർ ജോലികളിൽ സംവരണം, കർഷക വായ്​പ എഴുതിത്തള്ളൽ എന്നീ ആവശ്യങ്ങളുന്നയിച്ചാണ്​ പട്ടീദാർ സമുദായ നേതാവ്​ സമരത്തിനിറങ്ങിയത്​. ആശുപത്രിയിലും നിരാഹാരസമരം തുടർന്നിരുന്നു.

Tags:    
News Summary - Hardhik Patel continues Hunger strike - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.