ന്യൂഡൽഹി: 61കാരനായ ഹരീഷ് സാൽവേ വക്കീലിെൻറ ഏതാനും നിമിഷത്തെ നിയമസേവനത്തിന് വജ്രത്തിളക്കം. എന്നാൽ, രാജ്യാന്തരകോടതിയിൽ കുൽഭൂഷൺ ജാദവിെൻറ കേസ് ഏറ്റെടുത്തപ്പോൾ സാൽവേ കടുത്ത ഒരു തീരുമാനമെടുത്തു, ഇൗ കേസ് വാദിക്കാൻ ഒറ്റ രൂപ മതി. ദേശസ്നേഹത്താൽ പ്രചോദിതനായാണോ അതോ ലോകം മുഴുവൻ ചർച്ചചെയ്യുന്ന കേസിൽ പ്രശസ്തിക്കുവേണ്ടിയാണോ ഇൗ തീരുമാനമെടുത്തതെന്ന് വ്യക്തമല്ല. എന്തായാലും ഒരുരാജ്യത്തിെൻറ മൊത്തം പ്രാർഥനാപൂർണമായ കാത്തിരിപ്പിനൊടുവിൽ വന്ന ലോകകോടതിവിധിയിലൂടെ സാൽവേ ദേശീയ ഹീറോ ആയിരിക്കുകയാണ്.
മഹാരാഷ്ട്രസ്വദേശിയായ സാൽവേ, മുത്തച്ഛെൻറ പാത പിന്തുടർന്നാണ് വക്കീൽ കോട്ടണിഞ്ഞത്. പിതാവ് എൻ.കെ.പി. സാൽവേ പ്രമുഖ കോൺഗ്രസ് നേതാവായിരുന്നു. ഭരണഘടന, കമേഴ്സ്യൽ ടാക്സ് സംബന്ധമായ നിയമങ്ങളിൽ അവഗാഹം നേടിയ സാൽവേ, രാജ്യത്തെ ഏറ്റവും പ്രഗല്ഭനായ അഭിഭാഷകനാണ്. ക്രിമിനൽ കേസുകൾ കൈകാര്യംചെയ്യുന്നതിലും അതുല്യനാണ്. ഒറ്റ സിറ്റിങ്ങിന് 30 ലക്ഷം വരെയാണ് ഫീസ്.മുമ്പ് സോളിസിറ്റർ ജനറലായിരിെക്ക മുലായംസിങ് യാദവ്, പ്രകാശ്സിങ് ബാദൽ, ലളിത് മോദി തുടങ്ങിയവരുടെ കേസിൽ ഹാജരായിട്ടുണ്ട്. അംബാനി സഹോദരന്മാർ തമ്മിലെ കേസിൽ വിജയിച്ചതോടെയാണ് ഏറെ പ്രശസ്തനായത്. അനിലിനെതിരെ മുകേഷ് അംബാനിക്കുവേണ്ടിയാണ് ഹാജരായത്.
കേസ് ശക്തിപ്പെടുത്തും –സാൽവേ
ന്യൂഡൽഹി: കുൽഭൂഷൺ കേസിലുണ്ടായ ആദ്യഘട്ട വിജയം തുടർനീക്കങ്ങൾക്ക് ശക്തിപകരുമെന്ന് ഇന്ത്യക്കുവേണ്ടി ഹാജരായ ഹരീഷ് സാൽവേ. വാദമുഖങ്ങൾ നിരത്തുേമ്പാൾ തനിക്ക് പോസിറ്റീവ് എനർജി അനുഭവപ്പെട്ടതായി അദ്ദേഹം ലണ്ടനിൽ ഒരു വാർത്താ ചാനലിനോട് പ്രതികരിച്ചു. ‘ഇതൊരു സങ്കീർണമായ വിഷയമാണ്. നാം കഠിനാധ്വാനം ചെയ്യുകയും പ്രഥമദൃഷ്ട്യാ നമ്മുടെ വാദങ്ങൾക്ക് അംഗീകാരം നേടിയെടുക്കുകയും ചെയ്തു -അദ്ദേഹം പറഞ്ഞു.
പാകിസ്താെൻറ വ്യാജവാദത്തിന് തിരിച്ചടി –അറ്റോണി ജനറൽ
ന്യൂഡൽഹി: കുൽഭൂഷൺകേസിൽ പാകിസ്താെൻറ വ്യാജവാദങ്ങൾക്കും തെറ്റായ നിലപാടിനും കനത്ത തിരിച്ചടിയാണ് അന്തർദേശീയകോടതിവിധിയെന്നും ഇന്ത്യയുടെ നിലപാട് ഇത് സാധൂകരിക്കുെന്നന്നും അറ്റോണി ജനറൽ മുകുൾ രോഹതഗി. ഇന്ത്യയുടെ നിലപാട് സത്യത്തെയും നീതിയെയും അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിൽ ആഹ്ലാദം
മുംബൈ: കുല്ഭൂഷണ് ജാദവിെൻറ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞത് ആഘോഷമാക്കി സുഹൃത്തുക്കളും അയൽക്കാരും. കുടുംബം താമസിച്ചിരുന്ന പവായിലെ സിൽവർ ഒാക് അപ്പാർട്മെൻറ് പരിസരത്തും ലോവർ പരേൽ, മുംസ്ലിം ഭൂരിപക്ഷ പ്രദേശമായ ഭിണ്ഡിബസാർ എന്നിവിടങ്ങളിലും പടക്കംപൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ആഘോഷം. 125 കോടി ജനങ്ങളുടെ പ്രാർഥന ഫലം കണ്ടെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് നന്ദിയുണ്ടെന്നും കുൽഭൂഷെൻറ ബാല്യകാല സുഹൃത്ത് തുളസീദാസ് പവാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.