ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെ വിവാഹിതനായി. ലണ്ടൻ സ്വദേശിനിയും ആർട്ടിസ്റ്റുമായ കരോലിൻ ബ്രൊസ്സാഡിനാണ് വധു. ലണ്ടനിലെ പള്ളിയിൽ നടന്ന ചടങ്ങിൽ വരൻറെയും വധുവിെൻറയും അടുത്ത ബന്ധുക്കളായ 15 പേർ മാത്രമാണ് വിവാഹത്തിൽ പെങ്കടുത്തത്. വളരെ ലളിതമായായിരുന്നു വിവാഹചടങ്ങുകൾ.
ഹരീഷ് സാൽവെയുടെ രണ്ടാം വിവാഹമാണിത്. കഴിഞ്ഞ ജൂലൈയിൽ ആദ്യഭാര്യയിൽനിന്ന് വിവാഹമോചനം നേടിയിരുന്നു. ജനുവരിയിൽ ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും കോടതിയിലെ ക്യൂൻ കൗൺസലിൽ നിയമിതനായിരുന്നു. 1999 നവംബർ ഒന്നുമുതൽ 2002 നവംബർ മൂന്നുവരെ ഇന്ത്യയുടെ സോളിസിറ്റർ ജനറൽ കൂടിയായിരുന്നു 65 കാരനായ ഹരീഷ് സാൽവെ.
2017ൽ കുൽഭൂഷൺ ജാദവിെൻറ കേസിൽ അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യക്ക് വേണ്ടി ഹാജരായത് ഹരീഷ് സാൽവെയായിരുന്നു. ഇതു കൂടാതെ പ്രശസ്തമായ നിരവധി കേസുകളിലും ഹരീഷ് സാൽവെ ഹാജരായിരുന്നു. ആദ്യഭാര്യയിൽ അദ്ദേഹത്തിന് രണ്ടുപെൺമക്കളുണ്ട്.
56കാരിയായ കരോലിൻ ലണ്ടനിലെ പ്രശസ്ത കലാകാരിയാണ്. കരോലിെൻറ ആദ്യവിവാഹത്തിൽ 18വയസായ ഒരു മകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.