ഗുഡ്ഗാവ്: ഹരിയാനയിലെ വിദൂര ഗ്രാമമായ മറോറയിലെ സ്ത്രീകളും െപൺകുട്ടികളും രക്ഷാബന്ധൻ ഉത്സവത്തിന് അമേരിക്കൻ പ്രസിഡൻറിന് അയക്കാൻ ഒരുക്കിയത് 1000 രാഖികൾ. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പേര് പ്രതീകാത്മകമായി സ്വീകരിച്ച് നേരത്തെ, പുകിലുപിടിച്ച ഗ്രാമമാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്.
ഇന്ത്യക്കും അമേരിക്കക്കുമിടയിലെ സൗഹൃദം ശക്തമാക്കാനാണ് രാഖി അയക്കുന്നതെന്ന് സന്നദ്ധസംഘടനയായ ‘സുലഭ് ഇൻറർനാഷനൽ സോഷ്യൽ സർവിസ് ഒാർഗനൈസേഷൻ’ പ്രസിഡൻറ് ബിന്ദേശ്വർ പഥക് പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ മേഖലയായ മേവാത്തിലാണ് മറോറ ഗ്രാമം. കടുത്ത ദാരിദ്ര്യം അടയാളപ്പെടുത്തിയ ഗ്രാമത്തിന് ട്രംപിെൻറ പേരിടാനുള്ള നീക്കം ജില്ല ഭരണകൂടം നേരത്തെ തടഞ്ഞിരുന്നു.
ഇതേതുടർന്ന്, ‘ട്രംപ് ഗ്രാമം’ എന്നെഴുതിയ ബോർഡുകളും ബാനറുകളും സംഘടന എടുത്തുമാറ്റി.രക്ഷാബന്ധൻ ദിനമായ തിങ്കളാഴ്ച ട്രംപിന് ലഭിക്കുംവിധം 1000 രാഖികൾ കഴിഞ്ഞദിവസം ഹരിയാനയിൽനിന്ന് കടൽകടന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 500 രാഖികളും അയച്ചിട്ടുണ്ട്. ഗ്രാമം സന്ദർശിക്കാൻ ഇരു നേതാക്കൾക്കും ക്ഷണം പ്രത്യേകമായി അയക്കാനും നാട്ടുകാർ മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.