ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഹർഷ് മന്ദർ പങ്കുവെച്ച ട്വീറ്റ് ശ്രദ്ധേയമാകുന്നു. കേന്ദ്രസർക്കാരിെൻറ കാർഷിക ബില്ലുകൾക്കെതിരായ രാജ്യവ്യാപക ഭാരത് ബന്ദ് നടന്ന ശനിയാഴ്ച മാലർകോട്ലയിലെ മുസ്ലിം യുവാക്കൾ കർഷകർക്ക് ഭക്ഷണം നൽകിയത് പ്രകീർത്തിച്ചുകൊണ്ടുള്ള ട്വീറ്റാണ് വൈറലായത്.
ഹർഷ് മന്ദർ ട്വീറ്റ് ചെയ്തത് ഇങ്ങനെ: സി.എ.എ, എൻ.ആർ.സി വിരുദ്ധ സമരകാലത്ത് പഞ്ചാബിലെ കർഷകർ ഷഹീൻബാഗിലെത്തി അവരുടെ സഹോദരിമാർക്ക് സമൂഹഅടുക്കള തുറന്നിരുന്നു. ഇപ്പോൾ മാലർകോട്ലയിലെ മുസ്ലിം യുവാക്കൾ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യമായി ഭക്ഷണം നൽകുന്നു. ഇതുപോലുള്ള സ്നേഹവായ്പുകൾ നമ്മെ വിളക്കിച്ചേർക്കുേമ്പാഴാണ് ഇന്ത്യ സുരക്ഷിതമാകുന്നത്''
നേരത്തേ ലോക്ഡൗൺ മൂലം സുവർണക്ഷേത്രത്തിലെ സമൂഹഅടുക്കളകൾ മുടങ്ങാതിരിക്കാൻ ടൺകണക്കിന് ഗോതമ്പുമായി മാലർകോട്ലയിലെ മുസ്ലിം കുടുംബങ്ങളെത്തിയിരുന്നു. ഗോതമ്പ് കൈമാറുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സുവർണക്ഷേത്രത്തിലെ അധികാരികൾ ഗോതമ്പുമായി എത്തിയവരെ പ്രത്യേക വസ്ത്രങ്ങൾ നൽകിയാണ് ആദരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.