യുവതിയെ ശല്യംചെയ്യൽ;  ബി.ജെ.പി ഹരിയാന അധ്യക്ഷ​െൻറ മകനും സുഹൃത്തും അറസ്​റ്റിൽ

ച​ണ്ഡി​ഗ​ഢ്​: യു​വ​തി​യെ കാ​റി​ൽ പി​ന്തു​ട​ർ​ന്ന സം​ഭ​വ​ത്തി​ൽ ഹ​രി​യാ​ന ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ സു​ഭാ​ഷ്​ ബ​റ​ല​യു​ടെ മ​ക​നും സു​ഹൃ​ത്തും അ​റ​സ്​​റ്റി​ൽ. വി​കാ​സ്​ ബ​റ​ല (23), ആ​ശി​ഷ്​ കു​മാ​ർ (22)എ​ന്നി​വ​രാ​ണ്​ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ച​ണ്ഡി​ഗ​ഢി​ലെ മ​ധ്യ​മാ​ർ​ഗി​ൽ​നി​ന്ന്​ പി​ടി​യി​ലാ​യ​ത്.

അ​ർ​ധ​രാ​ത്രി 12.35ഒാ​ടെ​യാ​ണ്​ സം​ഭ​വം. കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​ക്കു​പി​ന്നാ​ലെ ഇ​രു​വ​രും മ​റ്റൊ​രു കാ​റി​ൽ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. യു​വാ​ക്ക​ൾ കാ​റി​ൽ പി​ന്തു​ട​രു​ന്ന​ത്​ മ​ന​സ്സി​ലാ​ക്കി​യ യു​വ​തി ഫോ​ണി​ൽ പൊ​ലീ​സ്​ ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​വ​ര​മ​റി​യി​ച്ചു. അ​വി​ടെ നി​ന്നെ​ത്തി​യ പൊ​ലീ​സാ​ണ്​ യു​വാ​ക്ക​െ​ള പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ സ്​​ഥി​രീ​ക​രി​ച്ച​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു. ഇ​രു​വ​രെ​യും മ​ജി​സ്​​ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി മൊ​ഴി​യെ​ടു​ത്തു.

Tags:    
News Summary - Haryana BJP chief’s son among the two arrested for stalking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.