സെവാഗിന്റെ പിന്തുണ കോൺഗ്രസ് സ്ഥാനാർഥിക്ക്, അപ്രതീക്ഷിത ‘ട്വിസ്റ്റി’ൽ അമ്പരന്ന് ബി.ജെ.പിക്കാർ

രിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ നൽകിയുള്ള പോസ്റ്റ് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗിന്റെ അപ്രതീക്ഷിത ‘വെടിക്കെട്ടി’ൽ അമ്പരന്ന് ബി.ജെ.പി പ്രവർത്തകർ. ബി.ജെ.പി നിലപാടുകളോട് അടുപ്പം പുലർത്തിപ്പോന്ന വീരു പൊടുന്നനെ കോൺഗ്രസ് സ്ഥാനാർഥി അനിരുദ്ധ് ചൗധരിയെ പിന്തുണച്ച് രംഗത്തുവന്നതാണ് ബി.ജെ.പിക്ക് പ്രഹരമായത്. സമൂഹ മാധ്യമങ്ങളിൽ ഇക്കാര്യം വലിയ ചർച്ചയായിരിക്കുകയാണ്.

അടുത്ത സുഹൃത്തായ ചൗധരിയുടെ തെരഞ്ഞെടുപ്പ് റാലിയിൽനിന്നുള്ള ചിത്രങ്ങളും വോട്ടഭ്യർഥിച്ചുള്ള പ്രചാരണങ്ങളുമൊക്കെയാണ് സെവാഗ് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത്. വെടി​ക്കെട്ട് ബാറ്റ്സ്മാന്റെ അപ്രതീക്ഷിത നീക്കം നെറ്റിസൺസിനെ വല്ലാത്ത ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ബി.ജെ.പി അനുകൂലികളിൽ പലരും നിശിത വിമർശനവും ഉന്നയിക്കുന്നുണ്ട്.

2019ലെ തെര​ഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ബി.ജെ.പി സെവാഗിനെ ക്ഷണിച്ചിരുന്നു. രാജ്യത്ത് ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരം അന്ന് ആ ഓഫർ നിരസിക്കുകയായിരുന്നു. പിന്നീട് ബി.ജെ.പി നിലപാടുകളെ പരസ്യമായി പിന്തുണച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്ന സെവാഗിനെ ബി.ജെ.പി അനുകൂലിയായാണ് എല്ലാവരും കണക്കാക്കിയിരുന്നതും.

കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ച് സ്റ്റോറി പോസ്റ്റ് ചെയ്ത് സെവാഗ് രംഗത്തെത്തിയത് ബി.ജെ.പി വിരുദ്ധർ ആഘോഷമാക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ മുൻ ട്രഷറർ കൂടിയായ അനിരുദ്ധ് ചൗധരി മുൻ മുഖ്യമന്ത്രി ബൻസി ലാലിന്റെ പേരമകനാണ്. അനിരുദ്ധിന്റെ പിതൃസഹോദര പുത്രിയായ ശ്രുതിയെയാണ് തോഷാം മണ്ഡലത്തിൽ അദ്ദേഹത്തിന്റെ എതിരാളിയായി ബി.ജെ.പി മത്സരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ വിമർശിച്ച് സെവാഗ് ​‘എക്സി’ൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പിന്നീട് അത് ഡിലീറ്റ് ചെയ്തു. ലോക്സഭയിൽ ബി.​ജെ.പി 240 സീറ്റിൽ ഒതുങ്ങിയതിന്റെ ഫലമാണിതെന്നും നട്ടെല്ല് പതിയെ തിരിച്ചുവരുന്നുവെന്നും റോഷൻ റായ് എന്നയാൾ എക്സിൽ കുറിച്ചു. കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ച് സെവാഗ് സ്റ്റോറി ഇട്ടത് നിരവധി പേരാണ് എക്സിൽ പങ്കുവെച്ചത്.

നേരത്തേ, പൊതുമേഖലാ ബാങ്കുകളുടെ കരുത്ത് ചൂണ്ടിക്കാട്ടിയായിരുന്നു നരേന്ദ്ര മോദിയുടെ പോസ്റ്റ്. ഈ പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് സെവാഗ് എതിരഭിപ്രായം ഉന്നയിച്ചത്. വിവാദമായതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു. 

Tags:    
News Summary - Haryana Elections: Virender Sehwag Endorsing Congress Candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.