ഹരിയാനയിൽ ബി.ജെ.പി മന്ത്രിക്കെതിരെ പരാതി നൽകിയ അത്‍ലറ്റിക്സ് പരിശീലകയെ സസ്​പെൻഡ് ചെയ്തു

ന്യൂഡൽഹി: ഹരിയാനയിൽ മന്ത്രിക്കെതിരെ പരാതി നൽകിയ അത്‍ലറ്റിക്സ് പരിശീലകയെ സസ്​പെൻഡ് ചെയ്തു. മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനും നിലവിൽ മന്ത്രിയുമായ സന്ദീപ് സിങ്ങിനെതിരെയാണ് പരാതി. ലൈംഗിക പീഡന പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്.

ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2022ൽ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. അതേസമയം, സസ്​പെൻഡ് ചെയ്യാനുണ്ടായ കാരണം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ജൂനിയർ അത്‍ലറ്റിക്​സ് കോച്ചിനെ അടിയന്തരമായി സസ്​പെൻഡ് ചെയ്യുന്നുവെന്നാണ് പഞ്ച്കുളയിലെ ജില്ലാ സ്​പോർട്സ് ഓഫീസർ വ്യക്തമാക്കിയിരിക്കുന്നത്. ആഗസ്റ്റ് 11നാണ് ഇതുസംബന്ധിച്ച ഉത്തരവ് പരിശീലകക്ക് ലഭിച്ചത്.

മന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ തനിക്കുമേൽ കടുത്ത സമ്മർദമുണ്ടായിരുന്നുവെന്ന് വനിത പരിശീലക പറഞ്ഞു. സസ്​പെൻഡ് ചെയ്യാനിടയാക്കിയ സാഹചര്യമെന്താണെന്ന് തനിക്ക് അറിയില്ല. ഇത് മറ്റൊരു തരത്തിൽ തന്നെ സമ്മർദത്തിലാക്കാനുള്ള തന്ത്രമാണെന്നും അവർ പറഞ്ഞു. 

Tags:    
News Summary - Haryana female coach who filed FIR against minister Sandeep Singh suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.