ഛണ്ഡീഗഡ്: ഹരിയാനയിൽ പതജ്ഞലിയുടെ ഒരുലക്ഷം കൊറോണിൽ ആയുർവേദ കിറ്റ് വിതരണം ചെയ്യുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. സൗജന്യമായാണ് കിറ്റുകൾ വിതരണം ചെയ്യുക.
കോവിഡ് റിലീഫ് ഫണ്ടിൽനിന്ന് ഹരിയാന സർക്കാരും പതജ്ഞലിയും ചേർന്ന് ചെലവ് വഹിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കൊറോണിൽ ഗുളിക, സ്വാസരി വതി, അനു തൈല എന്നിവയാണ് കിറ്റിൽ ഉണ്ടാകുക. കഴിഞ്ഞവർഷം ജൂണിലാണ് രാംദേവ് കൊറോണിൽ പുറത്തിറക്കിയത്. രാജ്യത്ത് കൊറോണ വൈറസ് ബാധ രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇത്. കൊറോണിൽ ഉപയോഗിക്കുന്നതിലൂടെ കോവിഡ് പ്രതിരോധ ശേഷി ലഭിക്കുമെന്നാണ് അവകാശവാദം. എന്നാൽ, ഇതിന് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്ന് ഐ.എം.എ ഉൾപ്പെടെ അറിയിച്ചിരുന്നു.
കൊറോണിൽ കോവിഡ് ഭേദമാക്കുമെന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മദ്രാസ് ഹൈകോടതി പത്തുലക്ഷം രൂപ പിഴ ഇൗടാക്കിയിരുന്നു. മരുന്നിന് കൊറോണിൽ എന്ന പേര് ഉപയോഗിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
അതേസമയം, കൊറോണിൽ മഹാരാഷ്ട്രയിൽ വിൽക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചിരുന്നു. രണ്ട് കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു കൊറോണിൽ പുറത്തിറക്കിയിരുന്നത്.
രാജ്യത്ത് കോവിഡിെൻറ രണ്ടാംതരംഗം രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.