ന്യൂഡൽഹി: ഡൽഹിയിൽ ജോലി ചെയ്ത് ഹരിയാനയിൽ താമസിക്കാൻ വരുന്നവർ അധികവും കൊറോണ വാഹകരാെണന്ന് ഹരിയാന ആഭ്യന് തരമന്ത്രി അനിൽ വിജ്. അത്തരക്കാർക്ക് അവിടെത്തന്നെ താമസിക്കാൻ സംവിധാനം ഏർപ്പെടുത്തണമെന്നും ഹരിയാനയിലേക്ക് വ രാൻ പാസ് നൽകരുതെന്നും അദ്ദേഹം ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു.
തലസ്ഥാന നഗരിയുടെ ഭാഗമായ ഹരിയാനയിലെ ജില്ലകളായ സോണിപത്, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിൽ രോഗം കണ്ടെത്തിയ പലർക്കും ഡൽഹിയിൽനിന്നാണ് വൈറസ് ബാധിച്ചതെന്ന് മന്ത്രി പറഞ്ഞു. ഡൽഹിയിൽ ജോലി ചെയ്യുന്നവർ ദിവസേന ഹരിയാനയിലെ വീടുകളിലേക്ക് പോകുന്നതായും ഇവർ “കൊറോണ കാരിയറുകൾ” ആണെന്നും മന്ത്രി ആരോപിച്ചു.
ഇത്തരം യാത്ര തടയണമെന്നാവശ്യപ്പെട്ട് ഹരിയാന ചീഫ് സെക്രട്ടറി കെഷ്നി ആനന്ദ് അറോറ ഞായറാഴ്ച ഡൽഹി സർക്കാറിന് കത്തുനൽകി.
ഞായറാഴ്ച ഒൻപത് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഹരിയാനയിൽ കൊറോണ ബാധിതരുടെ എണ്ണം 296 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. നുഹ് ജില്ലയിൽ 57, ഗുഡ്ഗാവ് (51), ഫരീദാബാദ് (45), പൽവാൾ (34), സോണിപത് (20), പഞ്ചകുല (18) എന്നിവയാണ് ഹരിയാനയിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജില്ലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.