ജില്ലാഅതിർത്തികളിൽ നിയന്ത്രണം കൊണ്ടുവരുന്നത്​ പരിഗണനയിലെന്ന്​ ഹരിയാന ആരോഗ്യ മന്ത്രി

അംബാല: കോവിഡ്​ വ്യാപനത്തെ തുടർന്ന് ഡൽഹിയുമായി അതിർത്തി പങ്കിടുന്ന നാല്​​ ജില്ലകളുടെ അതിർത്തികളിൽ നിയന്ത്രണം കൊണ്ടുവരുന്ന കാര്യം ആലോചനയിലുണ്ടെന്ന്​ ഹരിയാന ആരോഗ്യ വകുപ്പ്​ മന്ത്രി അനിൽ വിജ്​. 

ഗുരുഗ്രാം, ഫരീദാബാദ്​, സോണിപത്​, ഝജ്ജാർ എന്നീ ജില്ലകളുടെ അതിർത്തികളിലാണ്​ നിയന്ത്രണം കൊണ്ടു വരുന്നത്​. ചർച്ചകൾക്ക്​ ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ കോവിഡ്​ ബാധയുടെ 80 ശതമാനവും ഈ ഭാഗങ്ങളിലാണെന്നും മന്ത്രി വ്യക്തമാക്കി.

ഹരിയാനയിൽ ഇതുവരെ 21,894 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 16,602 പേർ രോഗമുക്തരായി. 4,984 പേർ ചികിത്സയിലാണ്​. 308 പേർ മരണത്തിന്​ കീഴ​ടങ്ങി. 
 

Tags:    
News Summary - Haryana may impose restrictions in districts bordering Delhi amid surge in COVID 19 cases -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.