പൽവാൽ: ഇരുമ്പു വടികൊണ്ട് ആറ് പേരെ അടിച്ചു കൊന്ന മുൻ സൈനികനെ അറസ്റ്റ് ചെയ്തു. സൈന്യത്തിൽ ലഫ്റ്റനൻറായിരുന്ന നരേഷ് ധങ്കർ എന്നയാളെയാണ് പൽവാൽ പൊലീസിെൻറ പിടിയിലായത്. പുലർച്ചെ രണ്ട് മണിക്കും നാല് മണിക്കുമിടയിലായാണ് ഇയാൾ കൃത്യം നടത്തിയത്. വടിയുമായി നഗരത്തിലിറങ്ങിയ നരേഷ് കൺമുമ്പിൽ കണ്ടവരെയെല്ലാം അടിച്ച് കൊല്ലുകയായിരുന്നു.
പൽവാൽ ആശുപത്രിയുടെ അടുത്ത് നിന്നും ലഭിച്ച ഒരു മൃതദേഹത്തിലൂടെയാണ് കൊലപാതക പരമ്പര പൊലീസിെൻറ ശ്രദ്ധയിൽ പെടുന്നത്. തലക്ക് അടിയേറ്റ് മാരകമായി മുറിവ് പറ്റിയ നിലയിലായിരുന്ന മൃതദേഹം. ഏതാനും സമയത്തിന് ശേഷം രണ്ടാമത്തെ മൃതദേഹം കൂടി ലഭിച്ചു. അഞ്ജും എന്ന സ്ത്രീയുടെതായിരുന്നു അത്. മൃതദേഹം പരിശോധിച്ചതിലൂടെ മരിച്ചത് ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റാണെന്ന് പൊലീസ് കണ്ടെത്തി. മണിക്കൂറുകൾക്കുള്ളിൽ അടിയേറ്റ് മരിച്ച നാല് പേരുടെ ശരീരങ്ങൾ കൂടി കണ്ടെടുത്തു. അതിൽ ഒരു കബഡി താരവും സുരക്ഷാ ജീവനക്കാരനുമുണ്ടായിരുന്നു. സമാന രീതിയിലായിരുന്നു ആറ് പേരും കൊല്ലപ്പെട്ടത്.
കൊലയാളിക്കായി രാത്രി തന്നെ പൊലീസ് അന്വേഷണമാരംഭിച്ചിരുന്നു. രാവിലെ ഏഴ് മണിക്ക് പൽവാലിലെ റസൂൽപൂർ ചൗക്കിൽ നിന്നാണ് കൊലയാളിയെ അറസ്റ്റ് ചെയ്തത്. വേർപിരിഞ്ഞ് പോയ ഭാര്യയെയും എട്ട് വയസ്സുള്ള മകനെയും കൊല്ലാൻ തീരുമാനിച്ചിരുന്ന നരേഷിനെ കൃത്യം ചെയ്യുന്നതിന് മുമ്പ് പൊലീസ് വലയിലാക്കുകയായിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെയും നരേഷ് ഇരുമ്പ് വടികൊണ്ട് മർദ്ദിക്കാൻ ശ്രമിച്ചിരുന്നു.
ഫരീദാബാദിലെ മച്ചർ ഗ്രാമത്തിലാണ് നരേഷിെൻറ ജനനം. പൽവാലിലെ ഒമാക്സ് സിറ്റിയിലാണ് ഇപ്പോൾ താമസിക്കുന്നത്. നാല് സഹോദരൻമാരാണ് നരേഷിന്. മെഡിക്കൽ വളൻററി റിട്ടയർമെൻറ് സ്കീം പ്രകാരം 2003ൽ പട്ടാളത്തിൽ നിന്നും വിരമിച്ച നരേഷ് 2006ൽ കാർഷിക വകുപ്പിൽ എ.ഡി.ഒ ആയി ജോലിയിൽ പ്രവേശിച്ചു. നിലവിൽ ഭിവാനിയിൽ കാർഷിക വകുപ്പിൽ എസ്.ഡി.ഒ ആണ്. പ്രതി മനോദൗർബല്യമുള്ള ആളാണെന്നാണ് സംശയം. ആക്രമണത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് ഇയാളെ കണ്ടെത്തിയത്. പൽവാൽ ആദർശ് സൊസൈറ്റിക്കു സമീപം പരിക്കേറ്റ നിലയിലാണ് ചൊവ്വാഴ്ച രാവിലെ ധൻകഡിനെ പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.