File Photo

കർഷകർക്ക് നേരെ വീണ്ടും കണ്ണീർവാതകം പ്രയോഗിച്ചു; അഞ്ചാംവട്ട ചർച്ചക്ക് തയാറാണെന്ന് കേന്ദ്രം

ന്യൂഡൽഹി: ഡൽഹി ചലോ മാർച്ചുമായി മുന്നേറുന്ന കർഷകർക്ക് നേരെ ശംഭു അതിർത്തിയിൽ ഹരിയാന പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കർഷകർ ഇന്ന് രാവിലെ 11ഓടെ മാർച്ച് പുന:രാരംഭിച്ചപ്പോഴാണ് പൊലീസ് അതിക്രം. അതേസമയം, കർഷകരുമായി വീണ്ടും ചർച്ച നടത്താൻ തയാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് കർഷകർ ഇന്ന് വീണ്ടും ഡൽഹി ലക്ഷ്യമാക്കി മാർച്ച് തുടങ്ങിയത്. ഹരിയാന-പഞ്ചാബ് അതിർത്തിയായ ശംഭുവിൽ തമ്പടിച്ച സമരക്കാർ മാർച്ച് ആരംഭിച്ചതും പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. ബാരിക്കേഡുകൾ നീക്കാനായി കർഷകർ എത്തിച്ച ബുൾഡോസറുകളും ക്രെയിനുകളും ഉടൻ മാറ്റണമെന്നും അല്ലെങ്കിൽ ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഹരിയാന പൊലീസ് മുന്നറിയിപ്പ് നൽകി. 


അതിനിടെ, കർഷകരുമായി അഞ്ചാംവട്ട ചർച്ചക്ക് ഒരുക്കമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കർഷകർ ഉന്നയിക്കുന്ന എല്ലാ വിഷയത്തിലും ചർച്ച നടത്താൻ ഒരുക്കമാണെന്ന് കേന്ദ്ര മന്ത്രി അർജുൻ മുണ്ട പറഞ്ഞു. സമാധാനം നിലനിർത്തിക്കൊണ്ട് ചർച്ച നടത്തലാണ് പ്രധാനപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. 


ഞായറാഴ്ച നടത്തിയ നാലാംവട്ട ചർച്ച പരാജയമായിരുന്നു. കേന്ദ്രം മുന്നോട്ടുവെച്ച നിർദേശങ്ങൾ ചർച്ചചെയ്യുന്നതിനായി ഡൽഹി ​ച​ലോ മാ​ർ​ച്ച് താ​ൽ​ക്കാ​ലി​ക​മാ​യി ര​ണ്ടു ദി​വ​സ​ത്തേ​ക്ക് നി​ർ​ത്തി​യിരുന്നു. ചോ​​ളം, പ​​രു​​ത്തി, മൂ​​ന്നി​​നം ധാ​​ന്യ​​ങ്ങ​​ൾ എ​​ന്നി​​വ​ക്ക് മാ​ത്രം അ​​ഞ്ചു വ​​ർ​​ഷ​​ത്തേ​​ക്ക് താ​ങ്ങു​വി​ല ഏ​ർ​പ്പെ​ടു​ത്താ​മെ​ന്നായിരുന്നു കേ​ന്ദ്ര നി​ർ​ദേ​ശം. ഇത് കർഷക സംഘടനകൾ ചർച്ച ചെയ്ത് ത​ള്ളി. ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുംവരെ സമരം തുടരുമെന്നാണ് പ്രഖ്യാപനം. 


പ​ഞ്ചാ​ബിൽ നിന്നുള്ള ക​ർ​ഷ​ക​രെ ഹ​രി​യാ​ന പൊ​ലീ​സ് ശം​ഭു, ക​നൗ​രി അ​തി​ർ​ത്തി​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് ബാ​രി​ക്കേ​ഡു​ക​ൾ വെ​ച്ചും ​ക​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ചും ത​ട​ഞ്ഞി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ത് മ​റി​ക​ട​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മാ​യാ​ണ് ബു​ധ​നാ​ഴ്ച വീ​ണ്ടും സ​മ​രം പു​ന​രാ​രം​ഭിച്ചത്. ബാ​രി​ക്കേ​ഡു​ക​ൾ നീ​ക്കാ​ൻ മ​​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങളും ക്രെയിനുകളും അ​തി​ർ​ത്തി​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു. കൈകളിൽ ധരിക്കാനുള്ള കൈയ്യുറകളും കണ്ണീർവാതകം പ്രതിരോധിക്കാനുള്ള മാസ്കുകളും വെള്ളം ചീറ്റുന്ന യന്ത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

വി​ള​ക​ൾ​ക്ക് മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കാ​ൻ നി​യ​മം ​കൊ​ണ്ടു​വ​രു​ക, എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​ക, ക​ർ​ഷ​ക​ർ​ക്കും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും പെ​ൻ​ഷ​ൻ, രാ​ജ്യ​വാ​പ​ക​മാ​യി കാ​ർ​ഷി​ക, ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക​ടം എ​ഴു​തി​ത്ത​ള്ളു​ക, 2020ലെ ​സ​മ​ര​ത്തി​ലെ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക, ല​ഖിം​പു​ർ ഖേ​രി ക​ർ​ഷ​ക കൂ​ട്ട​​ക്കൊ​ല​യി​ലെ ഇ​ര​ക​ൾ​ക്ക് നീ​തി ന​ൽ​കു​ക, ഇ​ല​ക്ട്രി​സി​റ്റി​ ഭേ​ദ​ഗ​തി ബി​ൽ 2023 പി​ൻ​വ​ലി​ക്കു​ക, സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ൽ​നി​ന്ന് ഇ​ന്ത്യ പി​ന്തി​രി​യു​ക തു​ട​ങ്ങി​യ​വ​യാ​ണ് സ​മ​ര​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ.

Tags:    
News Summary - Haryana Police fire tear gas shells after farmers try to move towards barricades at Shambhu border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.